DweepDiary.com | ABOUT US | Saturday, 14 December 2024

കന്നുകാലികളെ കൊണ്ടുവരുന്നതിനും അശാസ്ത്രീയമായ അറവുകൾക്കും നിയന്ത്രണം

In main news BY P Faseena On 27 September 2023
കവരത്തി: അശാസ്ത്രീയമായി കന്നുകാലികളെ കൈകാര്യം ചെയ്യുന്നതും അറവ് നടത്തുന്നതും മാലിന്യങ്ങൾ സംസ്കരിക്കുന്നതും നിരോധിച്ച് ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പ് ഉത്തരവിറക്കി. കന്നുകാലികളെ വൻ കരയിൽ നിന്നോ ദ്വീപുകളിൽ നിന്നോ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർപുറത്തിറക്കി.
ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കന്നുകാലികളെ കൊണ്ടുവരാൻ അനുവദിക്കരുതെന്ന് തുറമുഖ വകുപ്പിനും ഉത്തരവ് നടപ്പിലാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും എല്ലാ ദ്വീപുകളിലെയും മൃഗസംരക്ഷണ യൂണിറ്റ് ഇൻ ചാർജിനും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും മൃഗങ്ങളിൽ ഘടിപ്പിച്ച ടാഗ് ഐ ഡി, ജി പി എസ് ലൊക്കേഷൻ, ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കാനും അതാത് ദ്വീപുകളിലെ മൃഗസംരക്ഷണവകുപ്പ് ഓഫീസ് ഇൻ-ചാർജ്ജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY