DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും

In main news BY P Faseena On 31 May 2023
കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ 12 ന്. നാളെ സ്‌കൂള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിരവും ഫലപ്രദവുമായ നടപടികളുടെ ഭാഗമായാണ് നീക്കം. ഇതിനായി പ്രത്യേകം രുപരേഖയും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
സ്‌കൂള്‍ പോര്‍ട്ടലുകള്‍ അപ്‌ഡേറ്റ് ചെയ്യും. ഇതുവഴി കാര്യക്ഷമമായ ആശയവിനിമയം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൃത്യമായ വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാകും. സ്‌കൂള്‍ തുറക്കുന്നതുമുതല്‍ എല്ലാ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യാന്‍ എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകരുടെ ഡ്രസ്‌കോഡും വിദ്യാര്‍ത്ഥികളുടെ യൂണിഫോമും പ്രഫഷണലിസത്തെ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് നല്ല മാതൃക നല്‍കുകയും സമത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഉത്തരവില്‍ പറയുന്നു. അധ്യാപകരുടെ ഡ്രസ്‌കോഡും വിദ്യാര്‍ത്ഥികളുടെ യൂണിഫോം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രിന്‍സിപ്പല്‍മാരുടെ ഉത്തരവാദിത്വമാണ്.
കൃത്യമായ ക്ലാസ് സ്‌കൂള്‍ ടൈംടേബിള്‍ അധ്യായനം ആരംഭിക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് തയ്യാറാക്കി സമര്‍പ്പിക്കണം. ഉച്ചഭക്ഷണം, എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയ ചുമതലകള്‍ നിയോഗിക്കപ്പെട്ട അധ്യാപകരുടെ പേരുകള്‍ അംഗീകാരത്തിനായി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കൈമാറണം. തസ്തികകളിലെ അനുമതി നല്‍കുന്നതും മാറ്റം വരുത്തുന്നതും വിദ്യാഭ്യാസ ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ വേണം എന്നും വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് കുമാര്‍ ഡാനിക്‌സ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY