DweepDiary.com | ABOUT US | Wednesday, 24 April 2024

ബേ​പ്പൂ​രി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നിർമിച്ച ഇരുമ്പ് ബാർജ് ലക്ഷദ്വീപിലേക്ക്

In main news BY P Faseena On 24 May 2023
കോഴിക്കോട്: ബേപ്പൂരിൽ ഇരുമ്പ് കൊണ്ടുള്ള ബാർജ് നിർമിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യത്തിനായി അലി & കമ്പനിയാണ് കരുവൻതിരുത്തിയിലെ യാർഡിൽ ബാർജിന്റെ നിർമാണം പൂർത്തിയാക്കിയത്. ബേ​പ്പൂ​രി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​രു​മ്പ് കൊ​ണ്ടു​ള്ള ബാ​ര്‍ജി​ന്റെ നി​ര്‍മാ​ണം ന​ട​ക്കു​ന്ന​ത്. ഹോപ്പർ ബാർജിന് എച്ച്.ബി. ജോണി എന്നാണ് പേര് നൽകിയിരിക്കുന്നത്.

ദ്വീപുകൾക്കിടയിലെ സ​മു​ദ്ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ്ണും ച​ളി​യും കോ​രി​യെ​ടു​ത്ത് നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​ണ് ബാ​ര്‍ജ് ഉ​പ​യോ​ഗി​ക്കു​ക. ഇ​ന്ത്യ​ന്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ഷി​പ്പി​ങ്ങി​ന്റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ല​ക്ഷ​ദ്വീ​പ് ട​ഗ്ഗ് ‘ക​ല്‍പ്പി​റ്റി’ ക്യാ​പ്റ്റ​ന്‍ ജ്യോ​തി​ഷ്‌ കു​മാ​ര്‍, ചീ​ഫ് ഓ​ഫി​സ​ര്‍ ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ​ത്തി ഹോ​പ്പ​ര്‍ ബാ​ര്‍ജി​നെ ല​ക്ഷ​ദ്വീ​പി​ന്റെ ട​ഗ്ഗി​ൽ കെ​ട്ടി​വ​ലി​ച്ച് ക​വ​ര​ത്തിയി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
ബേ​പ്പൂ​ര്‍ തു​റ​മു​ഖ പൈ​ല​റ്റ് കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഷി​പ്പി​ങ് ഏ​ജ​ന്‍സി​യാ​യ പി​യേ​ഴ്‌​സ്‌​ല​സ്ലി ക​മ്പ​നി​യു​ടെ ഒ.​എം. വ​സ​ന്ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഹോ​പ്പ​ര്‍ ബാ​ര്‍ജി​നെ​യും ട​ഗ്ഗി​നെ​യും യാ​ത്ര​യാ​ക്കാ​ന്‍ തു​റ​മു​ഖ​ത്തെ​ത്തി​.

SHARE YOUR FEEDBACK

RECENT IN THIS CATEGORY