DweepDiary.com | ABOUT US | Friday, 29 March 2024

കൊച്ചി കപ്പൽചാലിൽ ചാടിയ യുവതിക്ക് രക്ഷകനായി ജംഹർ

In main news BY P Faseena On 22 May 2023
കൊച്ചി: കൊച്ചി കപ്പൽചാലിൽ ചാടിയ യുവതിക്ക് രക്ഷകനായി കടമത്ത് സ്വദേശി ജംഹർ. കെ. എസ്. ഡബ്ലിയു. ടി. സി യുടെ റെസ്ക്യൂ ഡൈവ് ബോട്ട് ടീം അംഗമാണ് ജംഹർ.
കഴിഞ്ഞ ദിവസം കൊച്ചി കപ്പൽചാലിലേക്ക് യുവതി അബദ്ധത്തിൽ ചാടുകയും വിവരമറിഞ്ഞെത്തിയ കെ. എസ്. ഡബ്ലിയു. ടി. സി യുടെ റെസ്ക്യൂ ഡൈവ് ബോട്ട് ടീം സ്ഥലത്തെത്തുകയും ദൗത്യ സംഘത്തിലുണ്ടായിരുന്ന ജംഹറും സഹപ്രവർത്തകനായ സിബിയും നീറ്റിലിറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. കടമത്ത് സ്വദേശിയായ വടക്കേ ഇല്ലം അഷ്റഫിന്റെ മകനാണ് ജംഹർ. കൊച്ചി കെ. എസ്. ഡബ്ലിയു. ടി. സി യുടെ റെസ്ക്യൂ ഡൈവ് വിഭാഗത്തിൽ അപ്രൻഡീസ് ബോട്ട് ക്രൂ ആയി ജോലി ചെയ്തു വരികയാണ് ജംഹർ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY