DweepDiary.com | ABOUT US | Friday, 19 April 2024

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഡോ. സാദിഖ് കൂടിക്കാഴ്ച നടത്തി: ലക്ഷദ്വീപ് പ്രശ്നങ്ങളും ചര്‍ച്ചയായി

In main news BY P Faseena On 22 May 2023
ന്യൂഡൽഹി: ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ജെ.ഡി.യു നാഷണൽ പ്രസിഡന്റ്‌ ലല്ലൻ സിംങ്മായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ലക്ഷദ്വീപ് രാഷ്ട്രീയത്തിനു പുറമെ ദേശീയ രാഷ്ട്രീയവും ചർച്ചയായി. പാർട്ടിയെ ശക്തിപ്പെടുത്തുവാനും ബി.ജെ.പി വിരുദ്ധ മുന്നണിയെക്കുറിച്ചും ചർച്ച ചെയ്തു. ലക്ഷദ്വീപ് പര്യടനം ഉടനെ തുടങ്ങാൻ നിതീഷ് കുമാർ ഡോ. സാദിഖിനോട്‌ ഉപദേശിച്ചു. ഡൽഹിയിൽ നിന്നും എത്തിയാലുടനെ ലക്ഷദ്വീപ് പര്യടനം തുടങ്ങുമെന്ന് ഡോ.സാദിഖ് പറഞ്ഞു. ലക്ഷദ്വീപ് പ്രശ്നങ്ങൾ ദേശിയ തലത്തിലും പാർലമെൻ്റിലും ഏറ്റെടുക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ചു നിർത്തി മുന്നോട്ട് പോകുന്നതിനെക്കുറിച്ചും ചർച്ച നടത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY