കൽപേനി സ്കൂളുകളുടെ പേര് മാറ്റിയതിനെതിരെ എൽ.എസ്.എ പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: കൽപേനിയിൽ സ്കൂളുകളിലെ പേരുകൾ നീക്കം ചെയ്ത സംഭവത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് എൽ. എസ്.എ പ്രതിഷേധം സംഘടിപ്പിച്ചു.
ദ്വീപിലെ പ്രഥമ ചീഫ് കൗൺസിലറായ ഡോ. കെ.കെ മുഹമ്മദ് കോയയുടെയും ദ്വീപിലെ ആദ്യ അധ്യാപികയായ സി.എൻ. ബീവി എന്ന ബിയുമ്മയുടെയും പേരുകളാണ് ലക്ഷദ്വീപ് ഭരണകൂടം നീക്കം ചെയ്തത്. പകരം നേതാജി സുഭാഷ് ചന്ദ്രബോസ്സിന്റെയും സർദാർ വല്ലഭായി പട്ടേലിന്റെയും പേരുകളാണ് സ്കൂളുകൾക്ക് പുനർ നാമകരണം ചെയ്തിട്ടുള്ളത്.
സ്വാതന്ത്ര സമര സേനാനികളുടെ പേര് നൽകുന്നതിൽ എതിർപ്പില്ല എന്നാൽ അത് ദ്വീപിലെ പ്രാദേശിക നേതാക്കളുടെ പേരുകൾ നീക്കം ചെയ്ത് കൊണ്ടാവരുത് എന്ന് എൽ. എസ്.എ വ്യക്തമാക്കി. പ്രതിഷേധത്തിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അനീസ്, ജനറൽ സെക്രട്ടറി മുഹമ്മദ് സഫറുള്ള ഖാൻ എന്നിവർ സംസാരിച്ചു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു
- ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്
- രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി
- കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ