പ്രാദേശിക ഭാഷാ പ്രാവീണ്യം അഭികാമ്യം: എന്നിട്ടും ഒമ്പത് മൃഗഡോക്ടറും ദ്വീപിന് പുറത്തുള്ളവർ

കവരത്തി: ലക്ഷദ്വീപിലേക്ക് വേണ്ടി യു.പി. എസ്.സി നിയമനം നടത്തിയ ഒൻപത് മൃഗഡോക്ടർമാരിൽ ഒരു ലക്ഷദ്വീപ് സ്വദേശി പോലുമില്ല. അനുയോജ്യമായ യോഗ്യതകളുള്ള നിരവധി ലക്ഷദ്വീപ് സ്വദേശികൾ ഉണ്ടായിട്ടും ആർക്കും നിയമനം ലഭിക്കാത്തത് വളരെ വിചിത്രമാണ്.
യോഗ്യതയിൽ ലക്ഷദ്വീപിലെ പ്രാദേശിക ഭാഷാ അറിഞ്ഞിരിക്കണം എന്ന കാര്യം ഉണ്ടായിരിക്കെയാണ് മലയാളികൾ പോലുമല്ലാത്തവർക്ക് ജോലി ലഭിച്ചിരിക്കുന്നത്.
2019 - 2020 കാലഘട്ടത്തിൽ നിയമന വ്യവസ്ഥകൾ തിരുത്തൽ വരുത്തി ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമെങ്കിലും ഏതെങ്കിലും മൃഗാശുപത്രിയിൽ വേണം എന്ന രീതിയിൽ തിരുത്തിയതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്നും ആരോപണമുണ്ട്. ഈ നിയമന വ്യവസ്ഥയെ ചോദ്യം ചെയ്ത് കൊണ്ട് ചില ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു പിന്നീട് കേസ് തള്ളിപ്പോകുകയാണ് ഉണ്ടായത്. പ്രാദേശിക ഭാഷയറിയാത്ത മൃഗ ഡോക്ടർമാർ ലക്ഷദ്വീപിലെ കർഷകർക്ക് ഒരു തലവേദനയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ലക്ഷദ്വീപിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന എല്ലാ മൃഗഡോക്ടർമാരെയും 2021 സെപ്തംബർ 23 ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ 2022 ഏപ്രിലിൽ ലക്ഷദ്വീപിൽ എല്ലാ ദ്വീപുകളിലും മൃഗഡോക്ടർമാരെ നിയമിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമനനടപടികൾ മൂന്നാഴ്ച കൊണ്ട് പൂർത്തിയാക്കണമെന്ന് നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്. പക്ഷെ നിലവിലുള്ള മൃഗഡോക്ടർമാർക്ക് അധികചുമതല നൽകി ഹൈക്കോടതിവിധി അട്ടിമറിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. അതിനിടയിലാണ് ഇപ്പോൾ ഇങ്ങനെ ഒരു നീക്കം നടത്തിയിട്ടുള്ളത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേര് മാറ്റിയതിനെ അപലപിച്ച് എൻ.സി.പി, എൻ.വൈ.സി പ്രതിനിധികൾ