ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ നാളെ വിധിപറയും

കൊച്ചി: വധശ്രമ കേസിൽ ലക്ഷദ്വീപ് ജില്ലാ കോടതി വിധി റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെയും കൂട്ട്പ്രതികളുടെയും ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ബച്ചുകുര്യന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. ഇന്ന് ഭരണകൂടത്തിന്റെ വാദമാണ് കോടതിയില്‍ പ്രധാനമായും നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാദങ്ങളില്‍ തങ്ങള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലെന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നുമാണ് മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും പ്രധാനമായും ഉന്നയിച്ചത്.
എന്നാല്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്താണ് പ്രോസിക്യൂഷന് വാദിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് ശക്തമായ തെളിവുകളുണ്ട്. ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരാണ്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അംഗീകരിക്കാനാവില്ല. കേസ് അന്വേഷണത്തെക്കുറിച്ച് വിചാരണകോടതി വിമര്‍ശിച്ചതും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം മുഹമ്മദ് ഫൈസലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്. ഇലക്ഷന് കമ്മീഷന്റെ തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി 27ന് പരിഗണിക്കും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേര് മാറ്റിയതിനെ അപലപിച്ച് എൻ.സി.പി, എൻ.വൈ.സി പ്രതിനിധികൾ