DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് രാഷ്ട്രീയവും സാഹിത്യവും പറഞ്ഞ് കചടതപ

In main news BY P Faseena On 02 December 2022
കോഴിക്കോട്: ലക്ഷദ്വീപിന്റെ രാഷ്ട്രീയം സാഹിത്യം ചരിത്രം എന്നിവ ഉള്‍പ്പെടുത്തി ഒലീവ് ബുക്‌സ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച സാഹിത്യോത്സവിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നിന്നുള്ള കലാകാരന്മരും. ലക്ഷദ്വീപിന്റെ നിലവിലെ രാഷ്ട്രീയസാഹചര്യവും, കലാസാഹിത്യ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളും വേദിയില്‍ ചര്‍ച്ചചെയ്തു. എഴുത്തുകാരന്‍ ഇസ്മത്ത് ഹുസൈന്‍, സലാഹുദ്ധീന്‍ പീച്ചിയത്ത്, പത്മശ്രീ അലി മണിക്ക്ഫാന്‍, അഡ്വ. കെറ്റ് ഫസീലാ ഇബ്രാഹിം എന്നിവര്‍ ചടങ്ങില്‍ പങ്കടുത്ത് സംസാരിച്ചു.
അറബിക്കടലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ അടച്ചിടപ്പെട്ട ദ്വീപു സാഹിത്യത്തെ കേരളത്തിന്റെ വിശാലമായ വേദിയില്‍ തുറന്നു വിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സാഹിത്യോത്സവില്‍ പങ്കെടുത്ത കലാകാരന്മാര്‍ പറഞ്ഞു. ലക്ഷദ്വീപ് ഡല്‍ഹിയില്‍ നിന്നയക്കുന്ന രാജാക്കന്മാര്‍ ഭരിക്കുന്ന പ്രദേശമാണെന്നും അവര്‍ തീരുമാനിക്കുന്നത് മാത്രമെ ദ്വീപില്‍ നടക്കാറുള്ളു എന്നും ജനാധിപത്യമില്ലാത്ത പ്രദേശമാണെന്നും പറഞ്ഞു. ലക്ഷദ്വീപിന്റെ പാരമ്പര്യ കലാരൂപമായ ഡോലിപ്പാട്ടും ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ അരങ്ങേറി. ലക്ഷദ്വീപില്‍ നിന്നുള്ള ളിറാറും സംഘവുമാണ് ഡോലിപ്പാട്ട് അവതരിപ്പിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY