ദേശീയ മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ലക്ഷദ്വീപ് സ്വദേശികള്‍

അംബാല: അംബാലയില്‍ നടന്ന 18ാമത് ദേശീയ മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷദ്വീപിന് ഒരു വെള്ളിയും രണ്ട് വെങ്കലവും. 4x50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ കില്‍ത്താന്‍ സ്വദേശികളായ അബ്ദുള്‍ റാഷിദും അബ്ദുള്‍ സമദും, കവരത്തി സ്വദേശികളായ ഹസ്സന് ബസേരി, സമീറുറഹ്മാന് എന്നിവരടങ്ങിയ ടീമാണ് വെള്ളിമെഡല്‍ നേടിയത്.100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അബ്ദുള്‍ റഷീദും, 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കില്‍ അബ്ദുള്‍ സമദും വെങ്കലവും നേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 750 ഓളം മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായത്. ദേശീയ മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 2021ല്‍ സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 13 മെഡലുകളാണ് ലക്ഷദ്വീപ് നേടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 750 ഓളം മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായത്. ദേശീയ മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 2021ല്‍ സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 13 മെഡലുകളാണ് ലക്ഷദ്വീപ് നേടിയത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേര് മാറ്റിയതിനെ അപലപിച്ച് എൻ.സി.പി, എൻ.വൈ.സി പ്രതിനിധികൾ