DweepDiary.com | ABOUT US | Tuesday, 06 December 2022

സന്തോഷ് ട്രോഫി ടീം സെലക്ഷൻ ട്രയൽ നവംബർ 27ന്

In main news BY P Faseena On 16 November 2022
കവരത്തി: ഡിസംബറിൽ നടക്കുന്ന സന്തോഷ് ട്രോഫി ലക്ഷദ്വീപ് ടീം സെലക്ഷൻ ട്രയൽ ഈ മാസം 27ന് കവരത്തിയിൽ. ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 27 മുതൽ 29 വരെ കവരത്തി ജി.എസ്.എസ്.എസ് സ്റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്.
കേരള സീനിയർ കോച്ചും എ.ഐ.എഫ്.എഫ് മാച്ച് കമ്മീഷണറുമായ കെ. രവീന്ദ്രന്റെ നേതൃത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് കളിക്കാരെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഫുട്ബോൾ കളിക്കാർ ബന്ധപ്പെട്ട ഐലൻഡ് ഫുട്ബോൾ അസോസിയേഷൻ വഴിയോ നേരിട്ടോ 2022 നവംബർ 25 ന് മുമ്പ് എൽ.എഫ്.എ യിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എൽ. എഫ്.എ ടെക്നിക്കൽ ഹെഡ് എസ്. അഷ്റഫുമായി ബന്ധപ്പെടാം.
അഷ്റഫ്: 9446778312

SHARE YOUR FEEDBACK

RECENT IN THIS CATEGORY