DweepDiary.com | ABOUT US | Thursday, 28 March 2024

ദ്വീപുജനതയുടെ യാത്രാ സ്വാതന്ത്രം നിഷേധിക്കരുത്: ഹ്യൂമണ്‍ റൈറ്റ്‌സ് കോര്‍പ്‌സ്

In main news BY P Faseena On 01 October 2022
കൊച്ചി: ലക്ഷദ്വീപുജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹ്യൂമൺ റൈറ്റ്‌സ് കോര്‍പ്‌സ്. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ അറ്റകുറ്റപണിയുടെ പേരില്‍ അഡ്മിനിസ്‌ട്രേഷന്‍   നിര്‍ത്തലാക്കിയിട്ട് മാസങ്ങളായി. ഇതുവരെയും സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. നിലവില്‍ രണ്ട് കപ്പലുകളാണ് ദ്വീപില്‍ സര്‍വീസ് നടത്തുന്നത്. മലബാറിലും കൊച്ചിയിലുമുള്ള ബന്ധുക്കളെ കാണാനോ, ജോലി, വിദ്യാഭ്യാസം, രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോവേണ്ടി കേരളത്തില്‍ വരാനോ, വന്നവര്‍ക്ക് തിരിച്ച് പോകനോ മതിയായ യാത്ര സൗകര്യമില്ല. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിന് ശേഷമാണ് ഈ പ്രശ്‌നം തുടങ്ങിയത്. എം.പിയും അഡ്മിനിസ്‌ട്രേറ്ററും തമ്മിലുള്ള ശീതസമരം നിര്‍ത്തണം. ദ്വീപ് നിവാസികള്‍ക്ക് യാത്രചെയ്യാനുള്ള അവകാശം നിഷേധിക്കരുത് എന്നും ഹ്യൂമണ്‍ റൈറ്റ്‌സ് കോര്‍പ്‌സ് ദേശിയ ചെയര്‍മാന്‍ ഷാജി പൂവത്തൂര്‍, നാഷണല്‍ സെക്രട്ടറി ജനറല്‍ അഡ്വ. അനില്‍ ഭാരതി, നാഷണല്‍ ട്രഷറര്‍ അനില്‍ കെ. മാത്യു, നാഷണല്‍ പി.ആര്‍.ഒ രമേശ് വാളൂര്‍, നാഷണല്‍ ജോയിന്‍ ഡയറക്ടര്‍ അഷ്‌റഫ് കോഴിക്കോട് എന്നിവര്‍ ആവശ്യപ്പെട്ടു. ദ്വീപുജനതയുടെ യാത്രചെയ്യാനുള്ള അവകാശം ഇനിയും ഹനിക്കുന്ന പക്ഷം ശക്തമായ പ്രതിഷേധവുമായി ഹ്യൂമണ്‍ റൈറ്റ്‌സ് കോര്‍പ്‌സിനുവേണ്ടി മുന്നോട്ട് വരുമെന്നും ദേശിയ ചെയര്‍മാന്‍ ലക്ഷദ്വീപ് ജനതക്ക് ഉറപ്പുനല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY