DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് പ്രശ്നങ്ങൾ പാർലമെന്റിലും പുറത്തും ഉന്നയിക്കണം: ഡോ സാദിഖ്

In main news BY P Faseena On 25 September 2022
കവരത്തി: വരുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിൽ എല്ലാ പാർട്ടികളുടെയും ഐക്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ്. പാർലമെന്റിനകത്തും പുറത്തും ലക്ഷദ്വീപുജനത നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കണം. പ്രത്യേകിച്ച് യാത്രാ, ആരോഗ്യം, തൊഴിൽ, പണ്ടാരം ഭൂമി എന്നീ വിഷയങ്ങൾ മുന്നോട്ട് വെക്കണം. അതിന് ലക്ഷദ്വീപിലെ ഭരണ പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടണം. ലക്ഷദ്വീപ് എം.പി, കോൺഗ്രസ്, ജെ.ഡി.യു, എൻ.സി.പി, സി.പി.എം, സി.പി.ഐ മറ്റു പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് ലക്ഷദ്വീപ് പ്രശ്നങ്ങൾ പാർലമെന്റിലും പുറത്തും ഉന്നയിക്കണം. അതിന് ലക്ഷദ്വീപിലെ പാർട്ടി പ്രസിഡന്റുമാർ സഹകരിക്കണം. ലക്ഷദ്വീപ് എം.പി എല്ലാ പാർട്ടികളുടെയും മീറ്റിംഗ് ഉടനെ വിളിക്കണം. പൊതുജനങ്ങൾ ഇതിനായി പാർട്ടി നേതൃത്വങ്ങളെ പ്രേരിപ്പിക്കണമെന്നും ഡോ.സാദിഖ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുമ്പോൾ അത് ലക്ഷദ്വീപിന് ഉപകാരപ്പെടുമെന്നും ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY