DweepDiary.com | ABOUT US | Friday, 29 March 2024

ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു

In main news BY P Faseena On 04 July 2022
മങ്കട: ലക്ഷദ്വീപ് സമൂഹങ്ങളുടെ വർത്തമാന ചരിത്രം പ്രതിപാദിക്കുന്ന ഇഖ്‌ബാൽ മങ്കടയുടെ കിൽത്താൻ ഡയറി മങ്കട പബ്ലിക്ക് ലൈബ്രറിയുടെയും സൈൻ മങ്കടയുടെയും നേതൃത്വത്തിൽ, മങ്കട ഗവ.എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് , കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ. ശിവദാസൻ, യംഗ് സയന്റിസ്റ്റ് പ്രോഗ്രാം പാർട്ടിസിപ്പന്റ് (യുവിക - 2022 ) ഫഹ് മി.കെ.ടിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. യോഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഉജ്ജ്വല ബാല്യം 2022 പുരസ്കാര ജേതാവ് കുമാരി നൈന ഫെബിൻ നിർവ്വഹിച്ചു. മക്കരപ്പറമ്പ് എച്ച്.എസ്. എസ് ലെ പ്രിൻസിപ്പാളും സാഹിത്യകാരനുമായ അനിൽ മങ്കട പുസ്തകം പരിചയപ്പെടുത്തി.മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്ഗറലി, സമദ് മങ്കട, സൈൻ മങ്കട സെക്രട്ടറി മുനീർ മങ്കട, ലൈബ്രറി പ്രസിഡന്റ് അരവിന്ദൻ. സി ,എഴുത്തുകാരൻ സലാം എലിക്കോട്ടിൽ, മാധ്യമ പ്രവർത്തകൻ പി.എ.എം ഹാരിസ്, ചെറുകഥാകൃത്തും നോവലിസ്റ്റുമായ സുരേഷ് തെക്കീട്ടിൽ, എഴുത്തുക്കാരായ മുസ്തഫ കുന്നത്ത്, വിനോദ് മങ്കട, ലൈഫ് ബുക്സ് ഡയറക്ടർ രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ഗോപാലൻ മാസ്റ്റർ സ്വാഗതവും പ്രധാന അധ്യാപകൻ മുസ്തഫ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY