മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

കവരത്തി: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്( ജൂണ്‍ 29) മുതല്‍ ജൂലൈ നാല് വരെ കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്ത് വിടുന്ന റിപ്പോർട്ട്.
അതേസമയം ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 29 രാത്രി 11.30 വരെ 3.4 മുതല്‍ 3.8 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശിയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കും. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മുപ്പത്തിയെട്ടാമത് സുബ്രതോ മുഖര്‍ജി കപ്പ് ടൂര്‍ണമെന്റിന് തുടക്കമായി
- കിൽത്താൻ പോലീസ് സ്റ്റേഷന് മുമ്പിൽ മണ്ണിൽ തട്ടിയ നിലയിൽ ദേശീയ പതാക
- ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയായ കവരത്തിയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു
- ദേശീയ പതാകയോട് അനാദരവ്; ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു
- ലക്ഷദ്വീപ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍