ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ അന്വേഷണം
കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുൾ റസാക്കിനുമെതിരെ സി.ബി.ഐ അന്വേഷണം. ലക്ഷദ്വീപിലെ വിവിധയിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തുകയാണ്. ശ്രീലങ്കൻ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് എം.പി രംഗത്തെത്തി. തനിക്കെതിരായ അന്വേഷണം പകപോക്കൽ നടപടിയാണെന്നും,ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം ഇതുവരെ വന്നിട്ടില്ലെന്നുംമുഹമ്മദ് ഫൈസൽ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് എം.പി രംഗത്തെത്തി. തനിക്കെതിരായ അന്വേഷണം പകപോക്കൽ നടപടിയാണെന്നും,ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം ഇതുവരെ വന്നിട്ടില്ലെന്നുംമുഹമ്മദ് ഫൈസൽ പറഞ്ഞു.