അഡ്മിനിസ്ട്രേറ്ററുമായി ചർച്ചക്കെത്തിയവരെ അറസ്റ്റ് ചെയ്ത സംഭവം; ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാ, ചികിത്സാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറുമായി ചർച്ചക്കെത്തിയ എൻ.സി.പി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. വിവിധ ദ്വീപുകളിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. അറസ്റ്റിലായ ആറ് പേർ ഇപ്പോഴും ജയിലിലാണ്.
അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറും ആരോഗ്യസേവനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ എ. അൻപരശിനെ കാണാനെത്തിയ എൻ.സി.പി പ്രവർത്തകരായ ടി.പി. റസാഖ്, കെ.ഐ. നിസാമുദ്ദീൻ, എ.പി. നസീർ, പി. മുഹ്സിൻ, കെ. ആസിഫ് അലി, ഷാഫി എന്നിവരെയാണ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്.
കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനെ തുടർന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ലക്ഷദ്വീപ് യാത്രക്കാർ നേരിടുന്ന ദുരിതം അവസാനിപ്പിക്കുക, ദ്വീപിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുക, ഗൈന ക്കോളജിസ്റ്റിനെ നിയമിക്കുക, ആവശ്യത്തിന് മരുന്നുകളും നഴ്സുമാരെയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എൻ.സി.പിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറെ കാണാനെത്തിയത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മുപ്പത്തിയെട്ടാമത് സുബ്രതോ മുഖര്‍ജി കപ്പ് ടൂര്‍ണമെന്റിന് തുടക്കമായി
- കിൽത്താൻ പോലീസ് സ്റ്റേഷന് മുമ്പിൽ മണ്ണിൽ തട്ടിയ നിലയിൽ ദേശീയ പതാക
- ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയായ കവരത്തിയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു
- ദേശീയ പതാകയോട് അനാദരവ്; ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു
- ലക്ഷദ്വീപ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍