എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് നസീറിനെ ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കവരത്തി: ലക്ഷദ്വീപ് സി.പി.ഐ കവരത്തി ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ നസീറിനെ ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കവരത്തി ദ്വീപിലെ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറെ പിരിച്ചുവിട്ടത് മൂലം ദ്വീപിൽ രോഗികൾ വളരെ പ്രതിസന്ധിയിലായിരുന്നു. ഈ വിഷയത്തിൽ പരിഹാരം തേടുന്ന സ്ത്രീയുടെ ഭർത്താവിനൊപ്പം ആരോഗ്യവകുപ്പ് സെക്രെട്ടറിയെ കാണാൻ ശ്രമിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് നസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നടന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ദ്വീപിലെ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറെ ഉടൻ നിയമിക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ആജീവനാന്തം തുറിങ്കിലടക്കപ്പെട്ടാലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏതറ്റം വരെയും പോരാടുമെന്ന് നസീർ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി
- ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ അന്വേഷണം