DweepDiary.com | ABOUT US | Tuesday, 19 March 2024

"അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനോട് നേരിട്ട് ഏറ്റുമുട്ടാനാവില്ല" - സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഔദ്യോഗിക രജിസ്‌ട്രേഷനിൽനിന്നും പിന്മാറി മുൻ എംപി അഡ്വ. ഹംദുള്ളാ സയീദ്

In main news BY Salahudheen KLP On 26 September 2021
കൊച്ചി: ഗുജറാത്ത് സ്വദേശിയായ വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനോട് നേരിട്ടൊരേറ്റുമുട്ടലിന് തയ്യാറല്ലെന്ന് വ്യക്തമാക്കി മുൻ എംപിയും ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് ഹംദുള്ള സയീദ്. SLF ന്റെ മീറ്റിങ്ങിലാണ് അഡ്വ ഹംദുള്ള സയീദ് നിലപാട് വ്യക്തമാക്കിയത്. സേവ് ലക്ഷദ്വീപ് ഫോറം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായി തിരിച്ചറിയൽ കാർഡിന്റെ കോപ്പി അടക്കമുള്ള രേഖകൾ ഹാജരാക്കാൻ തയ്യാറാകാത്തതിനെ സംബന്ധിച്ചുള്ള ചർച്ചയിലാണ് തനിക്ക് റജിസ്‌ട്രേഷന്റെ ഭാഗമാകാൻ സാധിക്കില്ലെന്നും പകരം വേറൊരാളെ എടുക്കണമെന്നും അഡ്വ ഹംദുള്ള സയീദ് ആവശ്യപ്പെട്ടത്. എന്നാൽ ഹംദുള്ള സയീദ് ഒഴിഞ്ഞു മാറിയതോടെ പിസിസി യും UCK തങ്ങളും ഔദ്യോഗികമായി റീജിസ്‌ട്രേഷന്റെ ഭാഗമാകുന്നതിൽ അതൃപ്തി അറിയിച്ചു. ഇതോടെ ഔദ്യോഗികമായി SLF രജിസ്റ്റർ ചെയ്യുന്നതിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

അഡ്മിനിസ്ട്രേറ്ററെ ഭയപ്പെട്ടുകൊണ്ടുള്ള ഇത്തരമൊരു തീരുമാനം ലക്ഷദ്വീപിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY