DweepDiary.com | ABOUT US | Tuesday, 19 March 2024

ലക്ഷദ്വീപിൻ്റെ സാറ്റലൈറ്റ് വഴിയുള്ള ഇൻ്റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നു - ഇന്ന് ഉൽഘാടനം

In main news BY Raihan Rashid On 14 August 2021
ന്യൂഡൽഹി: ശോചനീയമായ ഇൻ്റർനെറ്റുള്ള ലക്ഷദ്വീപിലെ ഇൻ്റർനെറ്റ് ബാൻഡ് വിഡ്ത്ത് വർദ്ധിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ ബി എസ് എൻ എല്‍ ഭവനിൽ വെച്ച് ക്യാബിനറ്റ് മന്ത്രി ദേവു സിംഗ് ചൗഹാൻ ഉൽഘാടനം നിർവ്വഹിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മുഖ്യ അതിഥിയായിരിക്കും. സാറ്റലൈറ്റ് വഴിയുള്ള ആശയ വിനിമയ സംവിധാനമാണ് നിലവിൽ ദ്വീപിൽ സാധ്യമായത്. അത്കൊണ്ട് തന്നെ വർഷങ്ങളായി മോശം ഇൻ്റർനെറ്റ് ആണ് ദ്വീപിൽ. പഠന ആവശ്യങ്ങൾ, ഏകജാലകം വഴിയുള്ള ജോലി അപേക്ഷകൾ, മറ്റു സർക്കാർ അപേക്ഷകൾ എല്ലാം തന്നെ ദ്വീപ് വാസികൾക്ക് ബാലി കേറാമലയാണ്. കഴിഞ്ഞ വർഷങ്ങളിൽ ബാൻഡ് വിഡ്ത്ത് വർദ്ധിപ്പിച്ചിരുന്നു. പക്ഷേ ദ്വീപ്തലത്തിൽ അവ വീതിച്ച് നൽകിയപ്പോൾ കവരത്തി ദ്വീപിനു അധികം അനുവദിച്ചു നൽകിയെന്ന് ആരോപണമുണ്ട്. തലസ്ഥാന നഗരിയെന്ന പരിഗണനയാണ് ഇതിന് കാരണമെന്ന് കരുതുന്നു.

നിലവിലെ ബാൻഡ് വിഡ്ത്ത് ഉയർത്തലും തലസ്ഥാന ദ്വീപിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ എന്ന് ആക്ഷേപമുണ്ട്. ഡാറ്റ പ്ലാനുകളുടെ ഉപയോഗത്തിലും ഒരു മാസം ചാർജ്ജ് ചെയ്ത പ്ലാനിൻ്റെ ഡാറ്റ ഉപയോഗം അമ്പത് ശതമാനം പോലും തീർക്കാൻ ദ്വീപ് വാസികൾക്ക് സാധിക്കാറില്ല. മഴ പെയ്താൽ കട്ടായി പോകുന്ന നെറ്റ്‌വർക്ക്, കറൻ്റ് പോയാൽ പ്രവർത്തിക്കാൻ ജനറേറ്റർ ക്ഷാമം, കാലഹരണപ്പെട്ട ടെലഫോൺ കേബിളുകൾ, ആവശ്യത്തിന് ജീവനക്കാർ എന്നിവയുടെ അപര്യാപ്തത ലക്ഷദ്വീപിലെ ബി എസ് എൻ എൽ നേരിടുന്ന പ്രശ്നങ്ങളാണ്. കേബിളുകൾ പോട്ടിപോയാൽ പലരും സ്വന്തം പണം ഉപയോഗിച്ച് കേബിൾ വാങ്ങിച്ച് നൽകിയാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത്. മറ്റു നെറ്റ്‌വർക്കുകൾ ഇല്ലാത്തതും ജനങ്ങൾക്ക് പ്രയാസമാണ്.

കഴിഞ്ഞ സ്വാന്തന്ത്ര്യ ദിവസം പ്രധാനമന്ത്രി ആയിരം ദിവസങ്ങൾ കൊണ്ട് ദ്വീപിൽ ഒപ്റ്റിക്കൽ ഫൈബർ സംവിധാനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദ്വീപിൽ അതിൻ്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് സാധ്യത എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY