DweepDiary.com | ABOUT US | Saturday, 20 April 2024

അഡ്മിനിസ്ട്രേറ്റർ 26 ന് വീണ്ടും ദ്വീപിൽ എത്തുന്നു - ഇപ്രാവശ്യം ചെലവേറിയ നാവിക വിമാനമില്ല

In main news BY Raihan Rashid On 24 July 2021
കവരത്തി: നീണ്ട അനിശ്ചിതത്വങ്ങൾക്കിടയിൽ അഡ്മിനിസ്ട്രേറ്റർ 26 നു ലക്ഷദ്വീപിലെത്തുന്നു. ഈ മാസം 14 ന് എത്തുമെന്നായിരുന്നു നേരത്തെ തീരൂമാനിച്ചത്. അത് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തിരുന്നു. പൊതുജനത്തിന്റെ രൂക്ഷ വിമര്‍ശനം പരിഹാസം ഏറ്റുവാങ്ങിയ അതി സുരക്ഷാ നാവിക വിമാനം ഇപ്രാവശ്യം ഒഴിവാക്കിയിട്ടുണ്ട്. ഏതാണ്ട് 20 ലക്ഷത്തിന് മുകളിലായിരുന്നു ഈ ഇനത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിനു ചെലവ് വന്നിരുന്നത്. അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോയുടെ വിമാനത്തിലും കൊച്ചിയിൽ നിന്ന് ദ്വീപിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ Al9505 വിമാനത്തിലുമാണ് യാത്ര ചെയ്യുക. ആദ്യ സന്ദർശനം അഗത്തി ദ്വീപിലെ ഫിഷറീസ് സംരഭങ്ങളിലേക്കായിരിക്കും.

ശേഷം വിവിധ വകുപ്പുകളുടെ ഫയലുകൾ, പദ്ധതി നടത്തിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. നിർണ്ണായക ഉത്തരവുകൾ പുറപ്പെടുവിക്കും എന്നുമാണ് കരുതുന്നത്‌. 27 ന് കവരത്തി ദ്വീപിലെ പുതിയ ഹൈസ്കൂളിന്റെ നിർമ്മാണ സംബന്ധമായ ചർച്ചകൾ, അവതരണം എന്നിവയിലും പങ്കെടുക്കും.

സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്ട്രേറ്ററുമായി ചർച്ചക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനുള്ള അനുമതി അഡ്മിനിസ്ട്രേറ്റർ നൽകിയിട്ടില്ല. അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശ്രീ അന്‍പരശ് ഐ എ എസ് ചർച്ചക്ക് അവസരമൊരുക്കാമെന്ന് നേരത്തെ എസ് എല്‍ എഫ് നേതാക്കൾക്ക് ഉറപ്പു കൊടുത്തിരുന്നു. അഥവാ ചർച്ചക്ക് സമ്മതിച്ചാലും അഡ്മിനിസ്ട്രേറ്റർറുടെ ഭാഗത്ത് നിന്നും ഒരു അനുകൂല തീരുമാനത്തിന് സാധ്യത ഇല്ല. കേന്ദ്രത്തിൻ്റെ മൗനാനുവാദമാണ് ഇതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY