DweepDiary.com | ABOUT US | Wednesday, 24 April 2024

ഡോ. മുനീറ ലക്ഷദ്വീപിലെ ആദ്യ ശ്വാസകോശ വിദഗ്ദ്ധ

In main news BY Admin On 19 July 2021
കവരത്തി: ലക്ഷദ്വീപിൽ ആദ്യമായി ഒരു വനിത ശ്വാസകോശ ചികിത്സാശാഖയിൽ (പൾമോണറിലിസ്റ്റ്) വിജയകരമായി പി ജി പൂർത്തീകരിച്ചു. കവരത്തി സ്വദേശി ഡോക്ടർ മുനീറയാണ് ഈ നേട്ടത്തിനുടമ. പരേതനായ ചിത്രകല അധ്യാപകൻ സി അബ്ദുൽ ഖാദറിന്റെയും പ്രൈമറി സ്കൂൾ അധ്യാപിക അടിയാട്ടിമപുര മുത്തുബി ടീച്ചറുടെയും മകളാണ് ഡോക്ടർ മുനീറ. കവരത്തി ദ്വീപിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുനീറ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 2016 ൽ എംബിബിഎസും ഈ വർഷം സൂറത്ത് സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും റെസ്പിറേറ്ററി മെഡിസിനിൽ എംഡി കോഴ്സും പാസായി. താൻ ജനിച്ചുവളർന്ന ദ്വീപ് സമൂഹത്തെ സേവിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും UPSC ക്ക് കൂടി തയ്യാറെടുക്കാനുണ്ട് എന്നും ഡോക്ടർ മുനീറ ദ്വീപ് ഡയറിയോട് പറഞ്ഞു. നിലവിൽ ഗുജറാത്തിലെ സൂറത്ത് സർക്കാർ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുകയാണ് ഡോക്ടർ മുനീറ.

കല്പേനി സ്വദേശിയായ ഡോ. ആദിൽ വാഫി സി.ജി. യാണ് ലക്ഷദ്വീപിലെ ആദ്യത്തെ ശ്വാസകോശ രോഗ വിദഗ്ധൻ എന്ന നേട്ടത്തിന് നേരത്തെ അർഹനായത്. ഏഴു വർഷത്തോളമായി പുതുച്ചേരി സർക്കാർ സർവ്വീസിൽ ജോലി ചെയ്തു വരികയാണ് അദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY