DweepDiary.com | ABOUT US | Tuesday, 23 April 2024

ആന്ത്രോത്ത് ദ്വീപില്‍ കടല്‍ കരയിലേക്ക് ഇരച്ചു കയറി. ആളപായമില്ല

In main news BY Raihan Rashid On 15 July 2021
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ മൂലഭാഗത്ത് കടല്‍ കരയിലേക്ക് ഇരച്ചു കയറി. വെെകിട്ട് നാലു മണിയോടെയാണ് സംഭവം. ആ സമയം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ സ്ത്രീകളും കുട്ടികളും കടല്‍ ഇളകിമറിയുന്നത് കണ്ട് കരയിലേക്ക് കയറിയത് കൊണ്ട് ആളപായമില്ല. കരയിലേക്ക് കടല്‍ ഇരച്ചു കയറിയത് കാരണം റോഡില്‍ വെള്ളക്കെട്ടുണ്ട്. വെെകുന്നേരം ആറു മണിയായിട്ടും കടല്‍ കരയിലേക്ക് ഇരച്ചു കയറുന്നത് നിലച്ചിട്ടില്ല. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY