DweepDiary.com | ABOUT US | Thursday, 25 April 2024

രാത്രി ലാൻഡിങ്ങ് - സംവിധാനം സജ്ജമാക്കാനുള്ള പദ്ധതിയുമായി വിദഗ്ദ്ധ൪

In main news BY Raihan Rashid On 10 July 2021
കവരത്തി: രാത്രികാല ഹെലികോപ്ടർ സർവീസുകൾ എന്ന ലക്ഷദ്വീപിൻ്റെ ആരോഗ്യ മേഖലയിലെ സ്വപ്നം പൂവണിയുന്നു. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാൽ ഒരു ദ്വീപിലേക്കും എയർ ആംബുലൻസ് സേവനം നടത്താനുള്ള സംവിധാനങ്ങൾ ദ്വീപുകളിൽ ഉണ്ടായിരുന്നില്ല. അത്യാസന്ന രോഗികൾക്ക് പിറ്റെ ദിവസം വരെ ഹെലികോപ്റ്റർ കാത്ത് കിടക്കേണ്ടി വന്നിരുന്നു. കൃത്യ സമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാതെ ഇങ്ങനെ ഒരുപാട് ജീവനുകൾ ദ്വീപുകൾക്ക് നഷ്ടപ്പെട്ടിരുന്നു. ജനപ്രതിനിധികൾ ഈ ആവശ്യം നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും ഭരണകൂടവും കേന്ദ്രവും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. ഇപ്പൊൾ ഇത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് അധികൃതർ.

പവാൻ ഹാൻസ് ലിമിറ്റഡ് ജോയിൻ ജനറൽ മാനേജർ പി കെ മാർക്കൻ, ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ സലിൻ പ്രശാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സംഘമാണ് പരിശോധനക്ക് എത്തിയത്.

കവരത്തി, മിനികോയ്, അമിനി, ആന്ത്രോത്ത്‌ ദ്വീപുകളിലെ ഹെലിപാഡും അഗത്തി ദ്വീപിലെ വിമാനത്താവളമടക്കം അഞ്ച് ദ്വീപുകളിലാണ് രാത്രി ലാൻഡിങ്ങ് സംവിധാനം ഒരുക്കുന്നത്. പിന്നീട് മറ്റു ദ്വീപുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം. 2022 ഫെബ്രുവരിയോടെ ഈ സംവിധാനം നിലവിൽ വരുമെന്ന് പവൻ ഹാൻസ് അധികൃതർ പറഞ്ഞു. ലക്ഷദ്വീപിൽ പവാൻ ഹാൻസ് ലിമിറ്റഡ് ആണ് സർവീസ് നടത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY