DweepDiary.com | ABOUT US | Tuesday, 16 April 2024

LDCL'നു മറ്റു സ്ഥാപനങ്ങളിലും കുടിശ്ശിക :

In main news BY Admin On 19 April 2014
കൊച്ചി (19/04/2014): ലക്ഷദ്വീപ് ഡെവെലെപ്മന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ജനറല്‍ എന്‍ജിനിയേഴ്സിനു പുറമെ സെന്റ് ജോസഫ് എന്‍ജിനിയേഴ്സ്, ബോള്‍ഗാട്ടി മറൈന്‍, അല്‍ക്കോസ്, ഷേണായ് എന്‍ജിനിയറിങ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും കോടികള്‍ കുടിശ്ശിക അടച്ചു തീര്‍ക്കാനുണ്ടെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി എല്‍‌ഡി‌സി‌എല്‍ ഉടമസ്ഥതയിലുള്ള എം.വി. ലക്ഷദ്വീപ് സീ, എം.വി. കവരത്തി എന്നീ കപ്പലുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭാരതീയ ജല അതിര്‍ത്തി വിടരുതെന്ന് ഉത്തരവിട്ടിരുന്നു. കപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള പ്രാരംഭ നടപടിയാണിതെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു. ലക്ഷദ്വീപിലെ യാത്രാ കപ്പല്‍ വ്യൂഹത്തിലെ ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ ശേഷിയുള്ള ഈ കപ്പലുകളുടെ യാത്ര തടസപ്പെട്ടാല്‍ ലക്ഷദ്വീപിന്‍റെ യാത്രാപ്രശ്നം അതീവ ഗുരുതരമാകുമെന്നുള്ളത് ഉറപ്പാണ്. എല്‍ഡിസിഎല്ലിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേടുകളുടെ ഫലമാണ് ഈ കുടിശ്ശികയെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു. കപ്പലിലേക്കുള്ള സാമഗ്രികള്‍ വാങ്ങല്‍, പെയിന്‍റിങ്ങ് അടക്കമുള്ള കപ്പല്‍ മെയിന്‍റനന്‍സ് തുടങ്ങീയ ഇനത്തില്‍ "അല്‍ഭൂതകരമായ" തരത്തിലാണ് ബില്ല് തയ്യാറാക്കുന്നതും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റുന്നതും. ചില മറൈന്‍ കമ്പനികളുമായിട്ട് എല്‍‌ഡി‌സിഎല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കപ്പലിലെ ഏതാനും ചതുരശ്ര മീറ്റര്‍ പെയിന്‍റിങ്ങ് നടത്തിയാല്‍ ഒരു വലിയ പ്രദേശം പെയിന്‍റിങ്ങ് നടത്തിയ കാശ് എല്‍‌ഡി‌സിഎല്‍ അടയ്ക്കുന്നു. LDCL'ലെ അഴിമതി കഥകള്‍ ദ്വീപ് ഡയറി നേരത്തെ റിപ്പോര്ട്ട് ചെയ്തെങ്കിലും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തെരെഞ്ഞെടുപ്പ് ചൂടില്‍ അതൊക്കെ മറന്നു പോയി. സാധാരണക്കാരുടെ അവസാനത്തെ യാത്രാ ആശ്രയമായ കപ്പലുകള്‍ ആരെങ്കിലും ജപ്തി ചെയ്യും മുമ്പ് ഈ അര്‍ദ്ധ സര്ക്കാര്‍ സ്ഥാപനം രാഷ്ട്രീയ-ജാതി വകതിരിവില്ലാതെ ആരെങ്കിലും ശുദ്ധികരിക്കുമോ എന്ന്‍ കാത്തിരുന്നു കാണാം.



ലക്ഷദ്വീപ് കപ്പലുകള്‍ അതിര്‍ത്തി വിടരുതെന്ന് ഹൈക്കോടതി

SHARE YOUR FEEDBACK

RECENT IN THIS CATEGORY