DweepDiary.com | ABOUT US | Wednesday, 24 April 2024

SSLC- 2014 പരീക്ഷാഫലം പ്രഖ്യാപിച്ചു- ദ്വീപില്‍ 77.04% വിജയം

In main news BY Admin On 16 April 2014
തിരുവനന്തപുരം(16/4/14):- തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4,42,608 പേരാണ് ഉപരിപഠനത്തിന് അര്‍ഹതനേടിയത്. 931 സ്‌കൂളുകള്‍ നൂറുശതമാനം നേടി. എല്ലാ വിഷയങ്ങളിലും 14802 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.3 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 94.17 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.
ഗള്‍ഫില്‍ എട്ട് സെന്ററുകളിലായി പരീക്ഷയെഴുതിയവരില്‍ 99.2 ശതമാനവും ലക്ഷദ്വീപിലെ ഒമ്പത് സെന്ററുകളില്‍ പരീക്ഷയെഴുതിയവരില്‍ 76.5 ശതമാനം പേര്‍ വിജയികളായി. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 62.81 ശതമാനം പേരാണ് ജയിച്ചത്. 51.702 പേരാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്. മാര്‍ക്ക് ലിസ്റ്റില്‍തന്നെ ഇക്കാര്യം രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. ഒരു വിഷയത്തില്‍ പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17വരെ നടക്കും. ആകെ 4,64,310 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ലക്ഷദ്വീപില്‍ ആകെ 823 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ 634 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ളത് കല്‍പേനി-98.21% ഉം ഏറ്റവും കുറവ് മിനിക്കോയിയുമാണ്-55.56%. ദ്വീപു തിരിച്ചുള്ള ഫലം ചുവടെ ചേര്‍ക്കുന്നു.
SSLC Result- 2014 (Lakshadweep) ക്രമ നമ്പര്‍ ദ്വീപ് സ്കൂള്‍ കോഡ് പാസ്സായവര്‍ പരീക്ഷ എഴുതിയവര്‍ ശതമാനം 1 കല്‍പേനി 26095 55 56 98.21 2 കടമത്ത് 26102 84 90 93.33 3 ചെത്ത്ലാത്ത് 26102 31 37 83.78 4 ആന്ത്രോത്ത് 26098 147 179 82.12 5 അഗത്തി 26097 82 104 78.85 6 കവരത്തി 26099 93 137 67.88 7 കില്‍ത്താന്‍ 26100 46 69 66.67 8 അമിനി 26094 76 115 66.09 9 മിനിക്കോയി 26096 20 36 55.56 ആകെ 634 823 77.04

SHARE YOUR FEEDBACK

RECENT IN THIS CATEGORY