DweepDiary.com | ABOUT US | Friday, 26 April 2024

"കല്‍പേനി അക്രമം" പോലീസ് അനാസ്ഥ തുടരുന്നു. പ്രതികള്‍ ഒളിവില്‍

In main news BY Admin On 16 April 2014
(പ്രത്യേക ലേഖകന്‍)
കല്‍പേനി (16/-04/2014): ചെറിയ വാക് തര്‍ക്കത്തില്‍ ആരംഭിച്ച പ്രശ്നം വലിയ അക്രമത്തിലേക്കും പൊതുമുതല്‍ നശീകരണത്തിലേക്കും ക്രമസമാധാന തകര്‍ച്ചയ്ക്കും വഴിവെച്ചത് പോലീസിന്റെ പിടിപ്പു കേടാണെന്ന് ആരോപണമുയര്‍ന്നു. അക്രമം നടന്നിട്ട് ഇത്രയും ദിവസമായിട്ടും പ്രതികളെ മുഴുവനും പിടിക്കാന്‍ പോലീസിന്` സാധിച്ചിട്ടില്ല. മുന്‍ ചെയര്‍പെയ്സണ്‍, ശ്രീമതി നസീമയേയും ഭര്‍ത്താവിനേയും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിതടഞ്ഞ് ഉപദ്രവിച്ചതാണ്` പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇവര്‍ പിന്നിട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എന്നാല്‍ സംഭവം അറിഞ്ഞ് കോപാകുലരായ എന്‍സിപി പ്രവര്‍ത്തകര്‍ തടിച്ച് കൂടുകയും സ്ഥലത്തെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത് കളയുകയും ചെയ്തു. എന്‍സിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രി പി.എം സൈദിന്റെ പെയ്സ്നല്‍ സ്റ്റാഫ് അംഗമായിരുന്ന കെ.ഐ. അബ്ദുള്ള കോയ അടക്കമുള്ല പ്രമുഖര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ പിന്നീട് വിദഗ്ദ ചികില്‍സക്ക് കൊച്ചിയിലേക്ക് മാറ്റി. രണ്ട് സംഭവങ്ങളിലുമായി നിരവധി കോണ്‍ഗ്രസ്-എന്‍സിപി പ്രവര്‍ത്തകരെ പോലീസ് അറ്സ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രശസ്ത സിനിമ നിര്‍മ്മാതാവ് ഫരീദ് ഖാന്‍ അടക്കമുള്ളവരെ പോലീസിന് പിടികിട്ടിയില്ല. ആദ്യത്തെ അക്രമ സംഭവം നടന്ന ഉടനെ തന്നെ പോലീസ് ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അക്രമ സംഭവങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, ലക്ഷദ്വീപ് പോലീസ്, കേരള ആംഡ് ഫോയ്സ് തുടങ്ങി ഒരു വലിയ സംഘം പോലീസുണ്ടായിട്ടും അക്രമം മുന്നില്‍ കാണാന്‍ ഇന്റലിജന്‍സിനോ ബന്ധപ്പെട്ടവര്‍ക്കോ ആയില്ല. കൂടാതെ പോലീസ് സേനയുടെ ആസൂത്രണമില്ലായ്മയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY