ലക്ഷദ്വീപിലെ എല്ലാ സ൪ക്കാ൪ ഡയറി ഫാമുകളും അടച്ച് പൂട്ടാൻ ഉത്തരവ് - ഗുജറാത്ത് അമൂൽ ഉൽപന്നങ്ങൾക്ക് വേണ്ടിയെന്ന് ആരോപണം - ബഹിഷ്കരണ ആഹ്വാനവുമായി സോഷ്യൽ മീഡിയ

കവരത്തി: ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ൪വ്വ ഡയറി ഫാമുകളും അടച്ച് പൂട്ടാനുള്ള വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം. ഈ മാസം 21 നു ഇറക്കിയ ഉത്തരവ് പ്രകാരം ഫാമുകളിലെ എല്ലാ മൃഗങ്ങളെയും മേയ് 31 നു മുമ്പ് ലേലം ചെയ്ത് ഒഴിവാക്കാനണ് ഉത്തരവ്. ലക്ഷദ്വീപിലെ ഏക ക്ഷീര സ്രോതസാണ് ഈ സ൪ക്കാ൪ ഫാമുകൾ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ൪ തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അമൂൽ ഉൽപന്നങ്ങൾ പരിപോഷിപ്പിക്കാനാണ് ഒരു കാരണവുമില്ലാതെ ഫാമുകൾ അടച്ച് പൂട്ടൂന്നത് എന്ന് ലക്ഷദ്വീപിലെ രാഷ്ട്രീയ നേതൃത്വം കരുതുന്നു. എന്നാൽ അമൂൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്തിരിക്കുകയാണ് ദ്വീപ് ജനത. തൊട്ടടുത്ത കേരളത്തിൽ നിന്ന് മിൽമ ഉൽപന്നങ്ങൾ വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കെ തന്റ സംസ്ഥാനത്തിൽ നിന്നും അമൂൽ ഇറക്ക് മതി ചെയ്യുന്നത് അമൂലിന്റെ നേതൃസ്ഥാനത്തുള്ള തന്റെ ബന്ധുക്കൾക്ക് വേണ്ടിയാണെന്ന് ആരോപണം ഉണ്ടെങ്കിലും ഞങ്ങളുടെ വാ൪ത്താ ഏജൻസിക്ക് അമൂലിന്റെ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ സാധിക്കാത്തത് കൊണ്ട് ഇത് സ്ഥിതീകരിക്കാൻ സാധിച്ചിട്ടില്ല.