DweepDiary.com | ABOUT US | Wednesday, 24 April 2024

ദ്വീപ് ഡയറി "എക്സിറ്റ് പോള്‍ 2014"

In main news BY Admin On 14 April 2014
കവരത്തി(14.4.14):- 2014 തെരഞ്ഞെടുപ്പ് വിധിയെഴുത്ത് കഴിഞ്ഞ് വിധി എഴുതിയവര്‍ കണക്കുകള്‍ കൂട്ടി കാത്തിരിക്കുന്നു. ലക്ഷദ്വീപില്‍ എല്ലാ ദ്വീപുകളിലേയും അടിയൊഴുക്കുകളും തരംഗങ്ങളും പരിഗണിച്ച് ദ്വീപ് ഡയറിയും ഒരു കണക്ക് കൂട്ടല്‍ നടത്തുകയാണ്. പ്രചരണ കാലത്ത് ഇരു മുന്നണികളും തങ്ങള്‍ക്കനുകൂല മാകുന്ന ഘടകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അക്കാര്യങ്ങളുടെ നിജസ്ഥിതി ഓരോ ദ്വീപിലും അന്വേഷിച്ചറിഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം ഓരോ ദ്വീപിനേയും വിലയിരുത്തിയത് ദ്വീപ് ഡയറിയില്‍ ഇതിന് മുമ്പ് പ്രസിദ്ധീകിരച്ചിട്ടുണ്ട്. ദ്വീപിലെ തെരെഞ്ഞെടുപ്പ് ട്രന്‍ഡിന്റെ അടിസ്ഥാനത്തിലും കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടുകളും പുതുതായി ചേര്‍ക്കപ്പെട്ട വോട്ടര്‍മാരും ഫ്ലോട്ടിങ്ങ് വോട്ടുകളും എല്ലാം കൂടി വിലയിരുത്തിയതിന് ശേഷമാണ് ദ്വീപ് ഡയറിയുടെ രാഷ്ട്രീയ നിരീക്ഷകര്‍ അവതരിപ്പിക്കുന്നത്. കണക്കുകള്‍ സിറ്റിങ്ങ് എം.പി അഡ്വ.ഹംദൂള്ളാ സഈദിന് 455 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതായി കാണുന്നു. എന്നാല്‍ ആന്ത്രോത്തിലെ കാച്ചി ഫാക്ടറും അഗത്തിയിലെ ഫാക്ടറും NCP ക്ക് അനുകൂലമായി പ്രത്യക്ഷത്തില്‍ കാണുന്നതിലും കൂടുതലായ അടിയൊഴിക്കുകള്‍ സൃഷ്ടിച്ചാല്‍ പ്രവചനം മാറിമറിഞ്ഞേക്കും. 2009 ലെ തെരെഞ്ഞെടുപ്പിനെക്കാളും ഇരു പാര്‍ട്ടിയില്‍ നിന്നും മാറി ചിന്തിക്കുന്ന ഒരു ഫ്ലോട്ടിങ്ങ് ജനറേഷന്‍ ലക്ഷദ്വീപില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവരുടെ തീരുമാനം ഏതെങ്കിലും കക്ഷിക്ക് അനുകൂലമായാല്‍ പ്രവചനം അവര്‍ക്കനുകൂലമാവാം. അതേപോലെ ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ NOTA എന്ന നിഷേധ വോട്ട് കല്‍പേനി, കവരത്തി ദ്വീപുകളില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്. NOTA എക്സിറ്റ് പോളില്‍ നിന്ന് ദ്വീപ് ഡയറി ഒഴിവാക്കിയിട്ടുണ്ട്.

PDF ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക: Click Here
Note:- എക്സിറ്റ് പോളുകള്‍ ചില സ്റ്റാറ്റസ്റ്റിക്കല്‍ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ മാത്രമാണ്. ഇത് ശരിയായിക്കൊള്ളണമെന്നില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY