DweepDiary.com | ABOUT US | Friday, 29 March 2024

വീണ്ടും ശബ്ദമുയർത്തി ചീഫ് കൗൺസിലർ - "രാവിലെയുള്ള ലോക്ഡൗൺ ഇളവ് അപ്രായോഗികം"

In main news BY Admin On 28 April 2021
കവരത്തി: ഇന്ന് മുതൽ നിലവിൽ വന്ന ലോക്ഡൗണിൻ്റെ ഭാഗമായി രാവിലെ അനുവദിച്ച ഇളവ് റമളാൻ കാലത്ത് ലക്ഷദ്വീപിൽ അപ്രായോഗികമെന്ന് കാണിച്ച് കളക്ടർക്കെതിരെ ചീഫ് കൗൺസിലർ ഹസൻ ബോടുമുക്കഗോത്തി രംഗത്ത് എത്തി. ദ്വീപുകളിൽ പൊതുവേ റമളാന് കാലത്ത് രാവിലെ കടകൾ തുറക്കാറില്ല. പുലർച്ചെ 4 ന് അത്താഴത്തിന് എണീറ്റാൽ പ്രഭാത പ്രാർത്ഥനയും കഴിഞ്ഞ് നേരം വെളുത്താലാണ് ആളുകൾ ഉറക്കത്തിലേക്ക് പോവുന്നത്. ഉച്ച പ്രാർത്ഥനയോടെയാണ് നാട് സജീവമാകുന്നത്. ലക്ഷദ്വീപിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോലും ഈ കാലത്ത് അവധിയാണ്. എന്നാല് ഭരണകൂടം ലോക്ഡൗൺ ഇളവ് അനുവദിച്ചിരിക്കുന്നത് രാവിലെ 7 മുതൽ 10 വരെയാണ്. ഇത് നാട്ടുകാർക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ മീൻ വിൽപന അനുവദിച്ചിരിക്കുന്നതും ഈ സമയത്ത് എന്നത് വിചിത്രമാണ്. പുലർച്ചെ കടലിൽ പോയി വൈകീട്ട് മീനുമായി വന്നു മീൻ വിൽക്കുന്നതും ഫ്രഷ് മീൻ വാങ്ങിക്കുന്ന സമ്പ്രദായവുമാണ് ദ്വീപിലെലേത്. രാവിലെ മീൻ വിൽക്കണമെങ്കിൽ മീൻ ഐസിട്ട് വെക്കണം. എല്ലാ ദ്വീപിലും ഐസ് പ്ലാൻ്റ് സംവധാനവും ഇല്ല.

ദ്വീപിൻ്റെ മിടിപ്പ് അറിയാത്ത ഉത്തരേന്ത്യൻ കേന്ദ്ര ഉദ്യോഗസ്ഥ നടപടികൾകൾ നേരത്തെ ചീഫ് കൗൺസിലർ റദ്ദ് ചെയ്ത നടപടി ദ്വീപിൽ വലിയ ചർച്ചക്ക് വഴി വെച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY