DweepDiary.com | ABOUT US | Saturday, 20 April 2024

രാത്രി കർഫ്യൂവിന് പുറമെ ലക്ഷദ്വീപിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു - രാവിലെ മൂന്ന് മണിക്കൂർ ഇളവ്

In main news BY Admin On 28 April 2021
കവരത്തി: കോവിഡ് വ്യാപനം നിയന്ത്രണം വിട്ടതോടെ രാത്രി കർഫ്യൂവിന് പുറമെ ലക്ഷദ്വീപ് ഒട്ടാകെ ഏഴ് ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച് കൊണ്ട് ലക്ഷദ്വീപ് കളക്ടർ അസ്കർ അലി ഐ എ എസ് ഉത്തരവിറക്കി. ഇന്ന് മുതൽ മെയ് 4 വരെയാണ് ലോക്ഡൗൺ. എന്നാല് അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ രാവിലെ 7 മുതൽ 10 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. പള്ളികളിൽ ബാങ്ക് കൊടുക്കുന്ന ജീവനക്കാർ ഒഴികെ ആർക്കും പ്രവേശനം നൽകില്ല. വ്യാപാര വ്യവസായ സംഘടനകളും മത സംഘടനകളും തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ എസ് ഒ പിയിൽ മാറ്റം വരുത്തുമ്പോൾ കൊരോണയോട് ഒപ്പം ജീവിക്കുക എന്ന തത്വം ഉയർത്തിയ ഭരണ കൂടം റമളാൻ വന്നപ്പോൾ നിരോധനം കൊണ്ട് വരുന്നത് നേരത്തെ കൊണ്ട് വന്ന ജാതി - മത നിയമങ്ങളുടെ തുടർച്ചയാണ് എന്ന് ആരോപിച്ചു.

റമളാൻ കാലത്ത് ദ്വീപുകളിൽ പൊതുവേ ഉച്ചയ്ക്ക് ശേഷമാണ് കടകൾ തുറന്നു പ്രവർത്തിക്കാറുള്ളൂ. പ്രത്യേകിച്ച് രാത്രി 12 വരെ. വ്യാപാര സംഘടനകൾ കളക്ടർക്ക് നിവേദനം നൽകിയെങ്കിലും കളക്ടർ അംഗീകരിച്ചില്ല. നിലവിൽ പള്ളികളിൽ മഹല്ല് കമ്മിറ്റികൾ തന്നെ കർശന നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു. മുസല്ല, മാസ്ക് ഇല്ലാത്തവരെ തിരിച്ച് വീടുകളിലേക്കും അയക്കാരുണ്ടായിരുന്ന്. പുണ്യരാവുകൾ അടുത്ത സമയത്തുള്ള നിരോധനത്തിൽ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ബദർ രാവിലെ മൗലൂദ് ഓതാൻ അനുവാദമുണ്ട് എങ്കിലും അന്ന ദാനം, അറവ് എന്നിവയ്ക്കും അനുവാദമില്ല. ചില ദ്വീപുകളിൽ കളക്ടർ അസ്കർ അലിക്ക് എതിരെ പ്രാർത്ഥനകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY