DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിലേക്കുള്ള ഓക്സിജൻ ഏകപ്രസ്സായി രണ്ട് നാവിക കപ്പലുകൾ - ചുമതല കൊച്ചി ആസ്ഥാനമായുള്ള തെക്കൻ നാവിക കമാണ്ടിന്

In main news BY Admin On 24 April 2021
കൊച്ചി: രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് എതിരെ വിവിധ കോടതികളിൽ നിന്ന് പഴികേട്ട കേന്ദ്രം വിവിധ ഏജൻസികളെ സംയോജിപ്പിച്ച് ഓക്സിജൻ വിതരണം ശക്തമാക്കിയിരിക്കുകയാണ്. മറ്റിടങ്ങളിൽ വ്യോമസേനയും റെയിൽവേയും ആണ് ഇത് നടപ്പിലാക്കുന്നതെങ്കിൽ ലക്ഷദ്വീപിലെ പത്ത് ജനവാസമുള്ള ദ്വീപുകളിലെക്ക് ഓക്സിജൻ എത്തിക്കേണ്ട ചുമതല നാവിക സേനക്കാണ്. ഇന്നലെ ഐ എൻ എസ് ശാരദയിലേക്ക് നാവികർ ഓക്സിജൻ സിലിണ്ടർ ലോഡ് ചെയ്യുകയും ലക്ഷദ്വീപിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾക്ക് പുറമെ PPE, RADT കിറ്റുകൾ, അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ, കൂടാതെ ഒരു ഡോക്ടറും രണ്ട് നഴ്സിംഗ് അസിസ്റ്റൻ്റ് മാരും അനുഗമിക്കുന്നുണ്ട്. കവരത്തി ദ്വീപിലാണ് സാമഗ്രികൾ ഇറക്കുക.
മറ്റിതര പ്രശങ്ങൾക്ക് സമാനമായി ലക്ഷദ്വീപിലും കോവിഡ് കേസുകൾ ഉയർന്നു തന്നെ നിൽക്കുന്നു. ഇന്നലെ ഇത് 134 പേർക്ക് ആണ് പോസിറ്റീവായത്. ഏറ്റവും കൂടുതൽ അന്ദ്രോത്ത് ദ്വീപിലാണ്, 48 പേർക്ക്.


ചിത്രങ്ങൾ: (കടപ്പാട്) ഇന്ത്യൻ നേവി

SHARE YOUR FEEDBACK

RECENT IN THIS CATEGORY