DweepDiary.com | ABOUT US | Friday, 29 March 2024

സ്ഥലം പ്രശ്നമല്ല, കാർഡുണ്ടോ റേഷനുണ്ട് . One Nation One Ration Card ലക്ഷദ്വീപിൽ നടപ്പിലാക്കി..

In main news BY Salahudheen KLP On 20 April 2021
അന്യ സംസ്ഥാന തൊഴിലാളികൾക്കും മറ്റു അസംഘടിത മേഖലയിലുള്ളവർക്കും ഭക്ഷ്യ സുരക്ഷ നിയമമടക്കമുള്ള കേന്ദ്ര പദ്ധതികൾ സമായധിഷ്ഠിതമായി ലഭിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും One Nation One Ration Card പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ 2019 ഇൽ നാലു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി പിന്നീട് രാജ്യം മുഴുവൻ നടപ്പിലാക്കുകയാണുണ്ടായത്.
ഇതിന് വേണ്ടി ഒരു ആപ്പും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പുകളിൽ ഒന്നാണ് "മേരാ റേഷൻ". ഇപ്പോൾ മേരാ റേഷൻ ആപ്ലികേഷൻ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാണ്.
ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് പ്ലേ സ്റ്റോർ വഴി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും. മേരാ റേഷൻ എന്ന ആപ്പിന് വെറും 25MB സൈസ് മാത്രമാണുള്ളത്. കൂടുതൽ സഹായത്തിന് 14445 എന്ന ട്ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിലെവിടെയും പി‌.ഡി‌.എസ് ആനുകൂല്യ വിവരങ്ങൾ‌ ആക്‌സസ് ചെയ്യാൻ‌ പൗരന്മാരെ പ്രാപ്‌തമാക്കുന്നതാണ് ഈ അപ്ലിക്കേഷൻ.
രാജ്യത്തെവിടെയുമുള്ള ഏതെങ്കിലും റേഷൻ കടയിൽ നിന്ന് (എഫ്പി‌എസ്) അർഹതയുള്ള ഭക്ഷ്യധാന്യങ്ങൾ ബയോമെട്രിക് / ആധാർ പ്രാമാണീകരണത്തിന് ശേഷം നിലവിലുള്ള എൻ‌എഫ്‌എസ്‌എ റേഷൻ കാർഡ് ഉപയോഗിച്ച്  ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ePoS) ഉപകരണം വഴി കിട്ടുന്നതാണ്.  ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് അരി തുടർച്ചയായി അവർ താമസിക്കുന്ന സ്ഥലം രാജ്യത്തെവിടെയാണെങ്കിലും ലഭിക്കുന്നതാണ്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ പോകുന്നവർക്ക് ഈ സൗകര്യം ഇപ്പോൾ നിലവിലില്ലെങ്കിലും ആ സൗകര്യം ഉടൻ തന്നെ ആപ്പ്ളിക്കേഷനിൽ ഉൾപെടുത്തുമെന്ന് അധകൃതർ അറിയിച്ചു.
ലക്ഷദ്വീപിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഈ സൗകര്യം ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്താവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY