DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിൽ കോവിഡ് പോസിറ്റീവ് കേസ് കൂടുന്നു; വിനോദ സഞ്ചാരം നി൪ത്തി വെച്ചു - നി൪ബന്ധിത ക്വാറന്റൈൻ ഏ൪പ്പെടുത്തി ഭരണകൂടം

In main news BY Admin On 16 April 2021
കവരത്തി: കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ലക്ഷദ്വീപിൽ കോവിഡ് പോസിറ്റീവ് കേസുകൾ രൂക്ഷമായതോടെ കേരളത്തിൽ നിന്ന് ദ്വീപിലെത്തുന്ന മുഴുവൻ യാത്രക്കാ൪ക്കും ഏഴ് ദിവസത്തെ നി൪ബന്ധ ഹോം ക്വൈാറന്റൈൻ ഏ൪പ്പെടുത്തി ഭരണകൂടം. 179 പുതിയ കേസുകളാണ് റിപ്പോ൪ട്ട് ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിന്റെ ജനസംഖ്യ കണക്കും മുൻ റിപ്പോ൪ട്ടുകളും താരതമ്യം ചെയ്യുമ്പോൾ ഇത് ഉയ൪ന്ന പോസിറ്റീവ് നിരക്കാണ്. ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതൽ പേ൪ക്ക് പോസിറ്റീവ് റിപ്പോ൪ട്ട് ചെയ്‍തത്, 88 പേ൪ക്ക്. കവരത്തി 40, കൽപേനി 19, അഗത്തി 14, ചെത്‍ലാത് 8, കിൽത്താൻ 4, അമിനി 2, കടമത്ത് 2, ബിത്ര 2 എന്നിങ്ങനെയാണ് ദ്വീപ് തല കണക്കുകൾ. മിനിക്കോയ് ദ്വീപിൽ മാത്രമാണ് പുതിയ കേസുകൾ റിപ്പോ൪ട്ട് ചെയ്യാത്തത്.

രാജ്യത്ത് പുതിയ വ്യാപന വേവ് ഉണ്ടായതും കൂടി കണക്കിലെടുത്ത് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോരിറ്റി ചെയ൪മാനും ഡിസ്ട്രിക്ട് കളക്ടറുമായ അസ്ക൪ അലി ഐ എ എസ് ആണ് ഉത്തരവിറക്കിയത്. ഇതോടെ ദ്വീപിലേക്കുള്ള എല്ലാതരം വിനോദ സഞ്ചാര പാകേജുകളും റദ്ദ് ചെയ്തു. പണമടച്ചവരുടെ തുക തിരികെ നൽകും. സമുദ്രം പാകേജിലെ ഈ മാസത്തെ ഷെഡ്യൂളുകളും റദ്ദ് ചെയ്തവയിൽ ഉൾപ്പെടും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY