DweepDiary.com | ABOUT US | Saturday, 04 May 2024

ലക്ഷദ്വീപിലെ പ്രശസ്തമായ പല സർക്കാർ വിദ്യാലയങ്ങളും അടച്ചു പൂട്ടി കേന്ദ്ര സർക്കാർ - തസ്തികകൾ നഷ്ടപ്പെടും

In main news BY Admin On 07 April 2021
കവരത്തി: ദ്വീപിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങൾ മുതൽ എസ് എസ് എ സ്ഥാപിച്ച സ്കൂളുകൾ വരെ അടച്ചു പൂട്ടി കേന്ദ്ര സർക്കാർ. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി എന്ന് കരുതുന്നു. രക്ഷിതാക്കളുടെ പ്രതിഷേധം ഒഴിവാക്കാൻ റെഗുലർ അധ്യാപകരുടെ മുഴുവൻ ശ്രദ്ധയും എല്ലാ കുട്ടികൾക്കും ലഭിക്കാൻ വേണ്ടിയാണ് നടപടി എന്നാണ് ഭരണകൂടത്തിൻ്റെ അനൗദ്യോഗിക പ്രതികരണം. ഈ നടപടിയോടെ പുതിയ അധ്യാപന നിയമനങ്ങൾ കുറയും. ഹെഡ്മാസ്റ്റ൪ തസ്തികയിൽ കുറവ് വരികയും ചെയ്യും. കൂടാതെ ഭാവിയിൽ കുട്ടികളുടെ എണ്ണം കൂടിയാൽ സ്ഥലപരിമിതി മൂലം പ്രയാസം ഉണ്ടാകും. പ്രത്രേക ഇംഗ്ലീഷ് ക്യാമ്പസ് എന്ന സ്വപ്നവും ഇല്ലാതാവും.

ഒരുപാട് തലമുറകൾക്ക് വിദ്യാഭ്യാസം നൽകിയ, അടുത്ത കാലത്ത് cbse ഇംഗ്ലീഷ് മീഡിയം ആയി ഉയർത്തുകയും ചെയ്ത അഗത്തി ദ്വീപ് ജൂനിയർ ബേസിക് സ്കൂൾ സെൻ്റർ, അമിനി ദ്വീപിലെ മലയാളം മീഡിയം സ്കൂളുകൾ ആയ സീനിയർ ബേസിക് സ്കൂൾ, നോർത്ത് സ്കൂൾ എന്നിവയും എന്നെന്നേക്കുമായി പൂട്ടിയവയിൽ ഉൾപ്പെടും. അഗത്തി ജൂനിയർ ബേസിക് സ്കൂൾ സെൻ്റർ പുനർ നിർമ്മാണത്തിനായി തകർക്കുകയും താൽകാലികമായി സീനിയർ ബേസിക് സ്കൂളിൽ ആണ് പ്രവർത്തിച്ച് വന്നത്.

പൂട്ടുകയോ മറ്റു സ്കൂലുമായി ചേർക്കപ്പെട്ടതോ ആയ സ്കൂളുകൾ ദ്വീപ് തല കണക്കുകൾ ഇങ്ങനെ:
അഗത്തി ദ്വീപ്
1. ഗവർമെൻ്റ് ജൂനിയർ ബേസിക് സ്കൂൾ സെൻ്റർ (കുട്ടികളെയും അധ്യാപകരെയും സീനിയർ ബേസിക് സ്കൂളിലേക്ക് ചേർക്കപ്പെടും. ഹെഡ്മാസ്റ്റർ തസ്തിക മറ്റു ദ്വീപിലേക്ക് മാറ്റപ്പെടും)
2. ഗവർമെൻ്റ് നഴ്സറി സൗത്ത് (കുട്ടികളെയും അധ്യാപകരെയും സൗത്ത് ജൂനിയർ ബേസിക് സ്കൂളിലേക്ക് ചേർക്കപ്പെടും.)

അമിനി ദ്വീപ്
3. ഗവർമെൻ്റ് ജൂനിയർ ബേസിക് സ്കൂൾ നോർത്ത് (കുട്ടികളെയും അധ്യാപകരെയും ജൂനിയർ ബേസിക് സ്കൂൾ നോർത്ത് - വെസ്റ്റിലേക്ക് ചേർക്കപ്പെടും.)
4. ഗവർമെൻ്റ് സീനിയർ ബേസിക് സ്കൂൾ (കുട്ടികളെയും അധ്യാപകരെയും ഹൈസ്കൂളിലെക്ക് ചേർക്കപ്പെടും.)

കടമത് ദ്വീപ്
5. ഗവർമെൻ്റ് ഹൈ സ്കൂളും നഴ്സറി സ്കൂൾ സെൻ്ററും ഗവർമെന്രു ജൂനിയർ ബേസിക് സ്കൂൾ സെൻ്ററും കൂട്ടി ചേർത്ത് ഒറ്റ സ്കൂൾ ആവും.
6 ഗവർമെൻ്റ് നഴ്സറി സ്കൂൾ നോർത്ത്, ജൂനിയർ ബേസിക് സ്കൂൾ നോർത്ത് എന്നിവ കൂട്ടി ചേർക്കും.


മിനിക്കോയ് ദ്വീപ്
7. ഗവർമെൻ്റ് ജൂനിയർ ബേസിക് സ്കൂൾ സെൻ്റർ (കുട്ടികളെ ജൂനിയർ ബേസിക് സ്കൂൾ, എസ് ബി സ്കൂൾ എന്നിവിടങ്ങളിൽ - വെസ്റ്റിലേക്ക് ചേർക്കപ്പെടും.)
8. ഗവർമെൻ്റ് നഴ്സറി സ്കൂൾ നോർത്ത് (കുട്ടികളെയും അധ്യാപകരെയും എസ് ബി സ്കൂളിൽ ചേർക്കപ്പെടും.)

ചെതലാത്ത് ദ്വീപ്
9. ഗവർമെൻ്റ് നഴ്സറി സ്കൂൾ നോർത്ത് (കുട്ടികളെയും അധ്യാപകരെയും ജെ ബി സ്കൂളിൽ ചേർക്കപ്പെടും.)

SHARE YOUR FEEDBACK

RECENT IN THIS CATEGORY