DweepDiary.com | ABOUT US | Thursday, 25 April 2024

16ആം ലോക സഭ തെരെഞ്ഞെടുപ്പ് - ദ്വീപില്‍ പോളിങ്ങ് 87.05%- പ്രത്യേ ക റിപ്പോര്‍ട്ട്

In main news BY Admin On 11 April 2014
സ്വന്തം ലേഖകന്‍: ലക്ഷദ്വീപിലെ 10 ദ്വീപുകളില്‍ വിന്യസിച്ചിരിക്കുന്ന 44 പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദായകം വിനിയോഗിച്ചു. പോളിങ്ങ് ശതമാനം 87.05. 2009 ലെ പോളിങ്ങ് ശതമാനം 85.98% ആയിരുന്നു. (1.07 % വര്‍ദ്ധനവ്). ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് തികച്ചും സമാധാനപരമായിരുന്നു പോളിങ്ങ്. കടമത്ത്, ചെത്ലാത് ദ്വീപുകളിലെ പോളിങ്ങ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ അല്‍പ സമയം പണിമുടക്കിയെങ്കിലും അല്‍പ സമയത്തിനുള്ളില്‍ തന്നെ പോളിങ്ങ് പുനരാരംഭിച്ചു. മൂന്ന്‍ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്ന ആന്ത്രോത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഓരോ ബൂത്തുകളിലേക്കും ഈ രണ്ട് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ എന്ന കണക്കില്‍ 88 ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. കേരളത്തില്‍ നിന്നും 44 ബൂത്തുകളിലേക്കായി 60'ല്‍ പരം പ്രസീഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് കൂടാതെ കേരള ആംഡ് ഫോയ്സിന്‍റെ വിവിധ കമ്പനികളെയും ക്രമസമാധാന പാലനത്തിന് വിന്യസിച്ചിരുന്നു. ഇതില്‍ ഒരു കമ്പനി തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ തലസ്ഥാനത്ത് തുടരും. ഏറ്റവും കൂടുതല്‍ പോളിങ്ങ് നടന്നത് ബിത്രയിലും ഏറ്റവും കുറവ് മിനിക്കോയിയിലുമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY