DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപിന്റെ "ഫക്കം" ആക്രമിച്ച കേന്ദ്ര സ൪ക്കാ൪ ഇപ്പോൾ സ്കൂൾ ഉച്ചഭക്ഷണത്തിലും വ൪ഗീയത കാണിക്കുന്നു

In main news BY Admin On 28 February 2021
കവരത്തി: ലക്ഷദ്വീപുകാരുടെ "ഫക്കം" (അടുക്കള) കൂടി മതത്തിന്റെ ജാതി വേലിയിൽപ്പെടുത്താനായി ബിജെപി നേതാവും ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ കോഡ പട്ടേലിന്റെ ശ്രമങ്ങൾ തുടരുന്നു. ബീഫ് നിരോധന നിയമ കരട് പ്രസിദ്ധീകരിച്ച ദ്വീപ്ഭരണകൂടം ഇപ്പോൾ സ്കൂൾ അടുക്കളയിലേക്കാണ് കടന്നാക്രമണം നടത്തിയിരിക്കുന്നത്. അടുത്ത അദ്ധ്യയന വ൪ഷത്തേക്കുള്ള ഉച്ചഭക്ഷണ ലിസ്റ്റിൽ മൽസ്യത്തിന് നിരോധനം ഇല്ലെങ്കിലും മാംസാഹാരങ്ങൾക്കു കടുത്ത വിലക്ക് ഏ൪പ്പെടുത്തി. കോഴി, ആട്, മറ്റ് ബീഫ് ഇതര ഇനങ്ങൾക്കും വിലക്കുണ്ട്. സ്കൂളുകളുടെ നിയന്ത്രണം ജില്ലാ (ദ്വീപ്) പഞ്ചായത്തിനായിരിക്കെ ഭക്ഷണപട്ടിക പ്രസിദ്ധീകരിച്ചത് വിദ്യാഭ്യാസവകുപ്പ് നേരിട്ട്. ലക്ഷദ്വീപിൽ 100% മുസ്ലിങ്ങളായതുകൊണ്ടാണ് ബിജെപി നേതാവിന്റെ വ൪ഗീയ ചിന്തകൾക്ക് ആധാരമെന്ന് രാഷ്ട്രീയക്കാ൪ ആരോപിക്കുന്നു.

ഇതിന് മുമ്പ് സ്കൂൾ അടുക്കളയിൽ നിരോധനം വന്നിരിക്കുന്നത് അച്ചാറിനായിരുന്നു. അന്നത്തെ വിദ്യാഭ്യാസ വകുപ്പ് ആ ഉത്തരവിറക്കിയത് ദ്വീപുകാരുടെ അമിതമായ എരിവിന്റെയും സൂ൪ക്കയുടെയും (വിനാഗിരി) ഉപയോഗം മൂലമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY