DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് പോളിങ്ങ് ബൂത്തില്‍

In main news BY Admin On 10 April 2014
കവരത്തി- ലക്ഷദ്വീപ് ഇന്ന് പോളിങ്ങ് ബൂത്തില്‍. ദ്വീപില്‍ ആകെ 49821 വോട്ടര്‍മാരാണ് ഇന്ന് വോട്ടിങ്ങിനായി പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നത്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടിങ്ങ്. ആകെ 43 ബൂത്തുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആന്ത്രോത്തില്‍ -9012. ഏറ്റവും കുറവ് ബിത്രയില്‍-233.
ദ്വീപ് തിരിച്ചുള്ള വോട്ടര്‍മാര്‍
ചെത്ത്ലത്ത്-1688
കില്‍ത്താന്‍- 3105
കടമത്ത്-4004
അമിനി-6309
ആന്ത്രോത്ത്-9012
കല്‍പേനി-3629
മിനിക്കോയി-8139
കവരത്തി-8080
അഗത്തി-5622
ബിത്ര-233

SHARE YOUR FEEDBACK

RECENT IN THIS CATEGORY