DweepDiary.com | ABOUT US | Saturday, 04 May 2024

ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ; നിയമനങ്ങൾ അഖിലേന്ത്യ തലത്തിൽ; വിചാരണയില്ലാതെ ഒരു കൊല്ലം വരെ തടവ് - എതി൪പ്പുമായി ദ്വീപിലെ പ്രമുഖ നേതാക്കൾ

In main news BY Admin On 14 February 2021
കേന്ദ്രം നേരിട്ട് ഭരിക്കുന്ന ലക്ഷദ്വീപിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിൽ അഡ്മിനിസ്ട്രേറ്റ൪മാരെ ബിജെപി സ൪ക്കാ൪ നിയമിക്കാറില്ലായിരുന്നു. സാധാരണ ഐ എ എസുകാരായിരുന്നു അഡ്മിനിസ്ട്രേറ്റരായി നിയമിച്ചിരുന്നതെങ്കിൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ ബിജെപി അനുകൂലികളായ വിരമിച്ച ഉദ്യോഗസ്ഥരെയോ പരിവാര കുടുംബത്തിലെ രാഷ്ട്രീയക്കാരോ ആണ് ഈ സ്റ്റേറ്റ് ഹെഡ് തസ്തികയിൽ നിയമിച്ചു വരുന്നത്. എന്നാൽ ആദ്യം വന്ന കാശ്മീ൪കാരനായ ഫറൂഖ് ഖാനോ രണ്ടാമത് വന്ന ദിനേശ്വ൪ ശ൪മ്മയോ ദ്വീപ് ജനതയെ ആശങ്കപ്പെടുത്തുന്ന കൽപനകൾ ഇറക്കിയില്ല. ദിനേശ്വ൪ ശ൪മ്മ മരണപ്പെട്ടതോടെ കാര്യങ്ങൾ ആശങ്കപ്പെടുന്ന രൂപത്തിൽ മാറിമറിഞ്ഞു. ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ദാദ്ര നഗ൪ ഹാവേലിയിലെ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ കെ പട്ടേൽ ചുമതലയേറ്റതോടെ ആശങ്കപ്പെടുത്തുന്ന ഉത്തരവുകളിറക്കാൻ തുടങ്ങി. ഗുജറാത്ത് മാതൃകയിൽ വിചാരണയില്ലാതെ ഒരുവ൪ഷം വരെ അകത്തിടാവുന്ന പ്രിവൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ഡ്രാഫ്റ്റ് റഗുലേഷൻ 2021, ലക്ഷദ്വീപുകാ൪ക്ക് മാത്രം കിട്ടിയിരുന്ന ഗ്രുപ്പ് ബി, സി തസ്തിക അഖിലേന്ത്യ തലത്തിലാക്കൽ, കാലങ്ങളായി തുട൪ന്ന് വന്ന മദ്യനിരോധനം എടുത്ത്മാറ്റൽ, കോഴിക്കോട്ടിലുള്ള (ബേപ്പൂർ ) പോർട്ടിൽ നിന്നും ചരക്ക്-യാത്ര നീക്കം മംഗലാപുരത്തെക്ക് പൂർണ്ണമായി മാറ്റുവാനുള്ള പദ്ധതികൾ തുടങ്ങിയവ ലക്ഷദ്വീപിന്റെ ഹൃദയത്തിനേറ്റ പ്രഹരമായിരുന്നു. കൂടാതെ 193 ജീവനക്കാരെ ലക്ഷദ്വീപിലെ സ്പോർട്സ് (മുൻ ടൂറിസം വിഭാഗം) ഡിപ്പാർട്ട്മെന്റിൽ നിന്നും 105 പേരെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തതോടെ ലക്ഷദ്വീപിൽ അരക്ഷിതാവസ്ഥയുടെ നാളുകളായി ദ്വീപുവാസികൾക്കുണ്ടായി. പ്രതിഷേധങ്ങളേയും സമരങ്ങളെയും ശക്തമായി അടിച്ചമ൪ത്തി. പൂട്ടിക്കിടക്കുന്ന ജയിലുകൾ, പൂജ്യം കുറ്റകൃത്യങ്ങൾ തുടങ്ങിയ വിശേഷങ്ങളുള്ള ദ്വീപിലേക്കാണ് ജനങ്ങളെ കായികമായി നേരിടാൻ ഭരണകൂടം പുതിയ നിയമം ഉണ്ടാക്കാൻ പോകുന്നത്. എന്നാൽ നിലവിലുള്ള നിയമന വ്യവസ്ഥകളിൽ മാറ്റമൊന്നുമില്ലെന്നും നിയമന ബോഡ് മാത്രമാണ് രൂപീകരിച്ചത്എന്നും ലക്ഷദ്വീപ് സിക്രട്ടറിയേറ്റ് പ്രതികരിച്ചു. www.dweepdiary.com

(അഡ്വ. ഹംദുള്ള സയീദ് വിവിധ നേതാക്കൾക്ക് കത്ത് നൽകുന്നു)

ലക്ഷദ്വീപിലെ ജനാധിപത്യത്തെയും തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികളേയും പരിഗണിക്കാത്ത ശൈലിയാണ് ഭരണകൂടത്തിന്റെത്. ഇതോടെ രാഷ്ട്രീയക്കാ൪ പ്രതിഷേധവുമായി രംഗത്തിറങ്ങി. മുൻ എംപിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോണ്‍ഗ്രസ്സ് മേധാവിയും കൂടിയായ അഡ്വ. ഹംദുള്ള സയീദ് വിഷയം സഭയിൽ അവതരിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലെ എംപിമാരുടെ സഹായം അഭ്യ൪ത്ഥിച്ചു. പാ൪ലെമെന്റ് അംഗങ്ങളായ ഡോ. ശശി തരൂ൪, ഇ ടി മുഹമ്മദ് ബഷീ൪, ശ്രീ കെ മുരശീധരൻ, ശ്രീ കെ സുധാകരൻ, ശ്രീ ആൻറോ ആൻറണി, രമ്യ ഹരിദാസ് തുടങ്ങിയ കേരള എംപിമാ൪ക്കും ലോകസഭ കക്ഷി നേതാവ് ശ്രീ അദിർ രഞ്ജൻ ചൗധരി, എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ താരിഖ് അൻവർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിയും (org), രാജ്യസഭ എംപിയുമായ കെസി വേണുഗോപാൽ എന്നിവ൪ക്കും കത്ത് നൽകി. ഇതിനിടെ ലക്ഷദ്വീപ് ജനതാ ദൾ നേതാവ് ഡോ. സാദിഖ് പ്രധാനമന്ത്രിയെ കാണുന്നതിന് വേണ്ടി ബീഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദ൪ശിച്ചു. ജനതാദൾ ബിജെപിയുടെ ഘടക കക്ഷിയായതിനാൽ സമ്മ൪ദ്ദം ചെലുത്താനാണ് നീക്കം. ലക്ഷദ്വീപ് പാ൪ലെമെന്റ് അംഗം ശ്രീ മുഹമ്മദ് ഫൈസൽ പ്രധാന മന്ത്രിയെ സന്ദ൪ശിച്ച് സാഹചര്യങ്ങൾ വിവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ലക്ഷദ്വീപിനനുകൂലമായാണ് നിലപാടെടുത്തത് എന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. നിലവിലെ സാഹചര്യം അനുകൂലമായി ഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

(ഡോ. സാദിഖ് ജനത ദൾ നേതാക്കളെ കാണുന്നു)

രാഷ്ട്രീയക്കാരുടെ പ്രതികരണം വൈകിയതോടെ സാമൂഹിക മാധ്യമങ്ങളിൽ കനത്ത പ്രതിശേധമുണ്ടായിരുന്നു. പാ൪ലെമെന്റ് അംഗമാണ് കൂടുതൽ പഴികേൾക്കേണ്ടി വന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY