കോവിഡിന് ബൈബൈ- ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറക്കുന്നു
കവരത്തി- കോവിഡിന് പിടിനല്‍കാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ ഇന്ന് തുറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്കൊണ്ട് ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. ഒരുപക്ഷെ ഇന്ത്യയില്‍ ലക്ഷദ്വീപിലായിരുക്കും ഈ അധ്യയന വര്‍ഷം ആദ്യമായി സ്കൂളുകള്‍ തുറക്കുന്നത്. നാളിതുവരെയായി ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് സ്കൂളുകള്‍ തുറക്കുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ അനുമതി പത്രം വാങ്ങയാണ് ഓരോ വിദ്യാര്‍ഥിയേയും സ്കൂളില്‍ പ്രവേശിപ്പിക്കുക. പകുതി വിദ്യാര്‍ത്ഥികള്‍ രാവിലേയും ബാക്കിയുള്ളവര്‍ ഉച്ചക്ക് ശേഷവുമായിരിക്കും സ്കൂളുകളില്‍ എത്തുക.