DweepDiary.com | ABOUT US | Saturday, 20 April 2024

ജൂൺ 8 മുതൽ പള്ളികളിൽ പോകാം, സ്കൂളുകൾ ജൂലൈയിൽ - ലോക് ഡൗൺ പിൻവലിച്ച് തുടങ്ങുന്നു

In main news BY Admin On 31 May 2020
കവരത്തി: മെയ് 31 ന് നാലാം ലോക്ഡൗൺ അവസാനിക്കാനിരിക്കെ ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി എടുത്ത് കളയുകയാണ് കേന്ദ്ര സര്ക്കാര്. എന്നാല് തീവ്ര മേഖലയായി പ്രഖ്യാപിച്ച ഇടങ്ങളിൽ ജൂൺ 30 വരെ ലോക് ഡൗൺ നീട്ടി. ലോക് ഡൗൺ പിൻവലിച്ച് വരുമ്പോൾ ആദ്യ ഘട്ടം ജൂൺ 8 ന് ആരംഭിക്കും. ഹോട്ടലുകൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്കാണ് ഒന്നാം ഘട്ടം പൂട്ട്‌ പൊട്ടുന്നത്. മറ്റു രണ്ട് ഘട്ടങ്ങളിൽ തുറക്കുന്നവ താഴെ:

ഘട്ടം 2

സ്കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം, തുറക്കും. എല്ലാ സംസ്ഥാനങ്ങളും അതാത് മേഖലകളിലെ അധികൃതരോട് ചര്‍ച്ച നടത്തിയ ശേഷം, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും

ഘട്ടം 3
സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം താഴെപ്പറയുന്ന മേഖലകള്‍ക്ക് പിന്നീട് തിയതി നിശ്ചയിക്കും.
1) അന്താരാഷ്ട്ര വിമാനയാത്രകള്‍ (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ഇല്ലാത്തത്)
2) മെട്രോ റയില്‍ സംവിധാനം
3) സിനിമാ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്‍റര്‍ടെയിന്‍മെന്‍റ് പാര്‍ക്കുകള്‍, തീയറ്ററുകള്‍, ബാറുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാനമായ മറ്റിടങ്ങള്‍
4) സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, മത ചടങ്ങുകളും, നിരവധി ആളുകള്‍ ഒന്നിച്ചു കൂടുന്ന അത്തരം പ്രദേശങ്ങളും.

ഇതിനിടെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് വേനലവധി ജൂൺ 7വരെ നീട്ടി.


അന്തര്സംസ്ഥാനയാത്രകള്‍ക്ക് ഇളവ്

1) അന്തര്‍സംസ്ഥാനയാത്രകള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങളില്ല. ഇതിനായി പ്രത്യേക പാസ്സുകളോ, അനുമതിയോ, ഇ - പാസ്സോ ആവശ്യമില്ല.
2) ഇനി ഏതെങ്കിലും സംസ്ഥാനം അന്തര്‍സംസ്ഥാനയാത്രയ്ക്കോ, സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കോ നിയന്ത്രണവും അനുമതിയും വേണമെന്ന് തീരുമാനിച്ചാല്‍ അതിന് കൃത്യമായ ബോധവത്കരണം നടത്തണം. ജനങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കണം.
3) ശ്രമിക് തീവണ്ടികളും, യാത്രാ തീവണ്ടികളും, ആഭ്യന്തരവിമാനയാത്രകളും, വിദേശങ്ങളില്‍ കുടുങ്ങിയ ഇന്‍്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതും, ഇവിടെ കുടുങ്ങിയ വിദേശികളെ തിരികെ കൊണ്ടുപോകലും തുടരും.
4) അന്തര്‍സംസ്ഥാനചരക്കുനീക്കവും, അയല്‍രാജ്യങ്ങളിലേക്ക് കരാറുകളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ചരക്കുനീക്കവും അനുവദിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY