DweepDiary.com | ABOUT US | Thursday, 25 April 2024

യാത്രക്കാരെക്കാളും പ്രാധാന്യ മുള്ള വേറെ കാര്യങ്ങളുണ്ട്- പോര്‍ട്ട് അസിസ്റ്റന്റ് ഡയരക്ടര്‍

In main news BY Admin On 03 April 2014
കവരത്തി (3.4.14)- കില്‍ത്താന്‍ ദ്വിപില്‍ നിന്നും യാത്രക്കാരെ പൂര്‍ണ്ണമായും കയറ്റാതെ യാത്രതിരിച്ച എം.വി.അറേബിയന്‍ സീ എന്നകപ്പലിന്റെ നടപടിയുടെ കാരണം അന്വേഷിച്ച് പോര്‍ട്ട് മിനിക്കോയി സ്വദേശിയായ പോര്‍ട്ട് അസിസ്റ്റന്‍ന്റ് യാത്രക്കാര്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി " യാത്രക്കാരെക്കാളും പ്രാധാന്യ മുള്ള വേറെ കാര്യങ്ങളുള്ളത് കൊണ്ട് കപ്പല്‍ തിരിച്ച് വരാന്‍ സാധ്യ മല്ല.". ആകാര്യം അന്വേഷിച്ചപ്പോള്‍ അത് നിങ്ങളറിയേണ്ട കാര്യ മില്ലെന്നും ഇയാള്‍ പറഞ്ഞതായുള്ള വോയിസ് റിക്കോര്‍ഡ് യാത്രക്കാര്‍ ദ്വീപ് ഡയറിക്ക് കൈമാറി. യാത്രക്കാരോട് ആശ്വാസ വാക്ക് പറയുന്നതിന് പകരം ഇത്തരം കാര്യങ്ങള്‍ പറഞ്ഞതില്‍ കടുത്ത നിരാശയിലാണ് യാത്രക്കാര്‍.
ഇന്നലെ വൈകിട്ട് 6 ന് ശേഷം എത്തിയ കപ്പലില്‍ നിന്ന് ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ കയറ്റുന്നത് ഇന്ന് രാവിലെയാണെന്ന് ആദ്യം കില്‍ത്താന്‍ പോര്‍ട്ട് അസിസ്റ്റന്റ് യാത്രക്കാരെ അറിയിച്ചു. എന്നാല്‍ സമയം ഏറെ വൈകിയതിന് ശേഷം കപ്പലില്‍ നിന്നും യാത്രക്കാരെ എത്രയും വേഗം കയറ്റണമെന്നും കപ്പല്‍ ഉടന്‍ കടമത്തിലേക്ക് പുറപ്പെടുമെന്നും അറിയിച്ചു. എന്നാല്‍ മോശം കാലാവസ്ഥയും സമയവൈകിയതും ബോട്ടുടമകള്‍ യാത്രക്ക് തയ്യാറായില്ല. ഇതോടെ 80 ഓളം യാത്രക്കാര്‍ കില്‍ത്താനില്‍ കുടുങ്ങുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY