DweepDiary.com | ABOUT US | Friday, 19 April 2024

സ്കൂള്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു- അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന്

In main news BY Mubeenfras On 31 March 2020
കവരത്തി- ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിസിദ്ധീകരിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് അധ്യാപകരുമായി ഫോണിലൂടെ ബന്ധപ്പെട്ട് ഫലമറിയാനാകും. അഞ്ചാം ക്ലാസ്സിലേയും എട്ടാം ക്ലാസ്സിലേയും പേപ്പറുകള്‍ കവരത്തിയില്‍ വെച്ചായിരുന്നു മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത്. ഈ ക്ലാസ്സുകളിലാണ് തോല്‍വി കൂടുതലുണ്ടാവുക. തോറ്റ വിശയങ്ങള്‍ക്ക് പുന പരീക്ഷയുണ്ടാകും. പക്ഷെ അതിന് മെയ് മാസം അവസാനം വരെ കാത്തിരിക്കണം. കൊറോണ ഭീഷണിയെ തുടര്‍ന്ന് 21-ാം തിയതി സ്കൂള്‍ അടച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം ജൂണ്‍ 1 ന് ആരംഭിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY