DweepDiary.com | ABOUT US | Friday, 19 April 2024

ലോക് ഡൗണില്‍ കുടുങ്ങിയവര്‍ക്കായി സൗജന്യ താമസ സൗകര്യമൊരുക്കി റോയല്‍ ഫോര്‍ ലക്ഷദ്വീപ്

In main news BY Mubeenfras On 25 March 2020
കൊച്ചി- ലോക് ഡൗണില്‍ കുടുങ്ങിയ ദ്വീപുകാര്‍ക്കായി സൗജന്യ താമസമൊരുക്കി കൊളംബോ ജംക്ഷനിലുള്ള റോയ്‍ ഫോര്‍ ലക്ഷദ്വീപ്. വര്‍ഷങ്ങളായി ദ്വീപുകാര്‍ താമസിച്ച് വരുന്ന ഈ ലോഡ്ജ് ദ്വീപുകാരുടെ അത്താണിയാണ്. പ്രധാനമന്ത്രി ഇന്ന് മതല്‍ അടുത്ത 21 ദിവസം ഇന്ത്യ ഒട്ടാകെ കൊറോണ പടരാതിരിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദ്വീപിലേക്ക് എത്താന്‍ സാധിക്കാതെ കേരളത്തില്‍ കുടുങ്ങിയ ദ്വീപുകാര്‍ക്ക് ഏറെ ആശ്വാസം തരുന്ന ഒരു വാര്‍ത്തായണ് റോയല്‍ ഫോര്‍ ലക്ഷദ്വീപ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തിനടുത്തുള്ളവര്‍ 04842355695 എന്ന നമ്പരിലോക്ക് ബന്ധപ്പെട്ട് നിങ്ങളുടെ താമസം ഉറപ്പ് വരുത്താവുന്നതാണെന്ന് മാനേജര്‍ ഷഹ്ബാസ് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY