DweepDiary.com | ABOUT US | Friday, 19 April 2024

ലീഗ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റ് : കല്പനൈറ്റ് യുണൈറ്റഡ് ജേതാക്കൾ..

In main news BY Salahudheen KLP On 01 December 2019
കല്പേനിയിൽ വെച്ച് നടന്ന ലീഗ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ( 50000 പ്രൈസ് മണി) കല്പനൈറ്റ് യുണൈറ്റഡ് ജേതാക്കളായി. ബുധനാഴ്ച (27.11.2019) ൽ നടന്ന ഫൈനലിൽ ഷൈനിംഗ് സ്റ്റാറിനെ നാല് വിക്കറ്റിന് തോൽപിച്ചാണ് കല്പനൈറ്റ് യുണൈറ്റഡ് ജേതാക്കളായത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങിയ മുസ്താഖ് അഹ്മദ് ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കൽപനൈറ്റ് യുണൈറ്റഡ് താരം മുസ്താഖ് അഹ് മദ് മാൻ ഓഫ് ദ സീരിസ് ആയി. അൽ ഇത്ഥിഹാ ദിന്റെ നാസിഖുദ്ദീൻ(നാസിം പി പി) ആണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. സ്റ്റെയിലിഷ് പ്ലയറായി ഷൈനിംഗ് സ്റ്റാറി ന്റെ മുഹമ്മദ് ഹാഷിം കെ ഓ തെരെഞ്ഞെടുക്കപ്പെട്ടു. റിഷാദ് കെ എമർജിംഗ് പ്ലയർ പുരസ്കാരത്തിന് അർഹനായി. ടൂർണമെന്റിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ട മുസ്താഖ് അഹ്മദ് തന്നെയാണ് ഏറ്റവും കൂടുതൽ റൺ നേടിയ താരം. കല്പനെറ്റ് യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഇഖ്റ ഹോസ്പിറ്റലിലെ സെപഷ്യലിസ്റ്റ് ഡോക്ടർമാരായ Dr അഖ്മലും Dr സജീറും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.
തുടർച്ചയായ പന്ത്രണ്ടാം വർഷവും ജേതാക്കളായി കല്പനൈറ്റ് യുണൈറ്റഡ്..
കല് പേനിയിലെ ക്രിക്കറ്റിന്റെ അവസാന വാക്കാണ് കല്പനൈറ്റ് യുണൈറ്റഡ്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി കല്പേനിയിൽ നടന്ന ടൂർണമെന്റിലെല്ലാം ( ഗണ്ണേഴ്സിനോട് ഒരു പ്രാവശ്യം തോറ്റതൊഴിച്ചു നിർത്തിയാൽ ) കല്പനൈറ്റ് യുണൈറ്റഡ് ആണ് ജേതാക്കളായത്. 2007 ൽ തുടങ്ങിയ ജൈത്ര യാത്ര ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ നാല് വർഷമായി ഒരു ടൂർണമെന്റിലും ഒരു കളി പോലും കല്പനൈറ്റ് യുണൈറ്റഡ് തോറ്റിട്ടില്ല. ഇതു വരെ പുറത്തു പോയി കളിച്ചിട്ടില്ലെങ്കിലും കല്പനൈറ്റ് യുണൈറ്റഡിന്റെ വിജയങ്ങൾക്ക് തടസ്സമാകാൻ നിരവധി തവണ കല്പേനിയിലെത്തിയ വിവിധ ദ്വീപുകളിലെ ടീമുകൾക്കും സാധിച്ചിട്ടില്ല. ഇപ്രാവശ്യം ലക്ഷദ്വീപ് ടീമിൽ സ്ഥാനം ലഭിച്ച മുസ്താഖ് അഹ്മദും ഷമീർ ഷെയ്ക്കും കല്പനൈറ്റിന്റെ മുൻ നിര താരങ്ങളാണ്. ഇത്രയധികം വിജയങ്ങളെല്ലാം കല്പനൈറ്റ് നേടിയത് മുബശ്ശിർ ജാവേദ് എന്ന ക്യാപ്റ്റന്റ കീഴിലാണ് എന്നതും ശ്രദ്ദേയമാണ്. മുസ്താഖ് അഹ്മദിന്റെ സഹോദരനും മികച്ച ആൾ റൗണ്ടറുമായ മുബശ്ശിർ ജാവേദ് എന്ന ക്യാപ്റ്റൻ കൂളിന്റെ മികച്ച പ്രകടനങ്ങളും തീരുമാനങ്ങളും പല നിർണായക ഘട്ടങ്ങളിലും കല്പ നൈറ്റ് യുണൈറ്റഡിനെ കൈ പിടിച്ചുയർത്തിയിട്ടുണ്ട്. ടീമിലെ എല്ലാ കളിക്കാരും ഒന്നിനൊന്നു മെച്ചമാണെങ്കിലും സാദുദ്ദീൻ കെ.പി, അക്ബർ കെ പി, അസിറുൽ ബസരി കെ കെ, ഹുസ്സൈൻ പി ( ബംബൻ), ഹുസ്സൈൻ കെ.പി , ആസഫ് എ കെ, നസീർ എ കെ, ഷെഹീം സി എൻ, സലാഹുദ്ദീൻ പി, അമീൻ പി ( ചാച്ചൻ ) ,ഷബാബ് കെ ഓ ,നൗഫൽ കെ പി, സാദി എം കെ, സാബർഷാ പി വി തുടങ്ങിയ പ്രമുഖ താരങ്ങൾ [ഇവരിൽ ചിലർ ഇപ്പോൾ കല്ല്പനൈറ്റിനൊപ്പം കളിക്കുന്നില്ലെങ്കിലും ] കല്പനൈറ്റ് യുണൈറ്റഡിന്റെ വിജയങ്ങളുടെ നട്ടെല്ലായിയിരുന്നു എന്നത് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. കല്പനൈറ്റ് ജയത്തിൽ കുറഞ്ഞൊതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും കല്പേനിയിലെ ക്രിക്കറ്റ് ചാമ്പ്യൻസ് എന്ന പദവി തുടർച്ചയായ പന്ത്രണ്ടാം വർഷവും നില നിർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രസിഡണ്ട് പി. ഇർഷാദ് ദ്വീപ് ഡയറിയോട് പറഞ്ഞു..

SHARE YOUR FEEDBACK

RECENT IN THIS CATEGORY