DweepDiary.com | ABOUT US | Thursday, 28 March 2024

ഉരുളക്കിഴങ്ങില്‍ കഞ്ചാവ്, ഫ്രൂട്ടി ബിയര്‍- ദ്വീപിലേക്ക് കടത്താന്‍ കൊണ്ടുവന്ന പിടികൂടി

In main news BY Mubeenfras On 23 November 2019
മംഗലാപുരം- എം.വി അമിന്‍ ദ്വീവി കപ്പലില്‍ കയറ്റാന്‍ കൊണ്ടുവന്ന പച്ചക്കറി കെട്ടില്‍ നിന്നും മയക്ക് മരുന്നു പിടിച്ചെടുത്തു. കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളിലേക്ക് പുറപ്പെടേണ്ട കപ്പലായിരുന്നു. കില്‍ത്താനിലേക്ക് കയറ്റാന്‍ കൊണ്ടുവന്ന പച്ചക്കറികെട്ടില്‍ സംശയം തോന്നിയാണ് വെല്‍ഫെയര്‍ ഓഫീസര്‍ കെട്ട് പരിശോധിച്ചത്. ഉരുളക്കിഴങ്ങിനകത്ത് കഞ്ചാവും ഫ്രൂട്ടി ബോട്ടില്‍ മാതൃകയിലുള്ള ബിയറുമായിരുന്നു കെട്ടിനകത്ത് കാണാന്‍ സാധിച്ചത്. കില്‍ത്താന്‍ സ്വദേശിയായ ഒരു യുവാവാണ് ഇത് കടത്താന്‍ ശ്രമിച്ചത്. സ്കാനിങ്ങ് സൗകര്യമില്ലാത്ത മംഗലാപുരം വാര്‍ഫില്‍ പലപ്പോഴും മയക്കുമരുന്ന് കടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY