DweepDiary.com | Thursday, 14 November 2019

കാണാതായ ലക്ഷദ്വീപ് സ്വദേശിനി ഇരുമ്പുഴിയിൽ; ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ.

In main news / 27 October 2019

മഞ്ചേരി∙ എറണാകുളത്തുനിന്നു കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ ഇരുമ്പുഴിയിലെ വീട്ടിൽ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ച തിരൂർ താനാളൂർ സ്വദേശിയായ യുവാവിനെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 15 ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് എറണാകുളത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നു.പെൺകുട്ടിയും യുവാവും മലപ്പുറത്ത് ഉണ്ടെന്നറിഞ്ഞ് ലക്ഷദ്വീപിൽനിന്നെത്തിയ ബന്ധുക്കൾ, ഇരുമ്പുഴിയിൽ ഇവർ താമസിച്ചിരുന്ന വീടുവളഞ്ഞ് ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. എറണാകുളത്ത് പഠിക്കാൻ എത്തിയ യുവതി ഫെയ്സ്ബുക് വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാൾ വിവാഹിതനാണെന്നും പൊലീസ് അറിയിച്ചു. എറണാകുളം പൊലീസ് മഞ്ചേരിയിൽ എത്തി 2 പേരെയും കസ്റ്റഡിയിലെടുത്ത് എറണാകുളത്തേക്കു കൊണ്ടുപോയി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY