DweepDiary.com | Thursday, 14 November 2019

ലക്ഷദ്വീപിലേക്ക് സർവീസിനായി കൊണ്ടു വന്ന ജല വിമാനം ജപ്തി ചെയ്തു

In main news / 10 October 2019
കൊ​ച്ചി: വാ​യ്പ കി​ട്ടാ​ക്ക​ട​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബാ​ങ്ക് വി​മാ​നം ജ​പ്തി ചെ​യ്തു. ഫെ​ഡ​റ​ല്‍ ബാ​ങ്കാ​ണ് കൊ​ച്ചി ആ​സ്ഥാ​ന​മാ​യ സീ ​ബേ​ര്‍​ഡ് ക​മ്ബ​നി​യു​ടെ സീ ​പ്ലെ​യി​ന്‍ ജ​പ്തി ചെ​യ്ത​ത്. 4.15 കോ​ടി രൂ​പ ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് 2014 മേ​യി​ലാ​ണ് സീ ​ബേ​ര്‍​ഡിന്‍റെ​​പ്ര​മോ​ട്ട​ര്‍​മാ​രും പൈ​ല​റ്റു​മാ​രു​മാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് ചെ​റു​വി​മാ​നം വാ​ങ്ങി​യ​ത്. 2016 ഒ​ക്ടോ​ബ​ര്‍ 31 മു​ത​ല്‍ വാ​യ്പ കി​ട്ടാ​ക്ക​ട​മാ​യി. പ​ലി​ശ ചേ​ര്‍​ത്ത് ആ​റു​കോ​ടി​യാ​ണ് നി​ല​വി​ല്‍ ബാ​ങ്കി​ന് ഇ​വ​ര്‍ ന​ല്‍​കാ​നു​ള്ള​ത്. ചെ​ന്നൈ​യി​ലെ നാ​ഷ​ന​ല്‍ ക​മ്ബ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍​റ്​ കെ.​കെ. ജോ​സി​നെ ലി​ക്വി​ഡേ​റ്റ​റാ​യി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് ട്രൈ​ബ്യൂ​ണ​ല്‍ നി​യോ​ഗി​ച്ചു. ഇ​ദ്ദേ​ഹ​മാ​ണ് സീ ​പ്ലെ​യി​ന്‍ ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​ന്ത്യ​യി​ലെ​ത​ന്നെ ആ​ദ്യ സീ ​പ്ലെ​യി​നു​ക​ളി​ലൊ​ന്നാ​ണി​ത്.


അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യി​ല്‍​നി​ന്ന്​ വാ​ങ്ങു​മ്ബോ​ള്‍ 13 കോ​ടി​യാ​യി​രു​ന്നു വി​ല. സീ ​പ്ലെ​യി​നി​െന്‍റ നി​ല​വി​ലെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സി​യാ​ലി​െന്‍റ സ​ഹാ​യം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ്​ സീ ​ബേ​ര്‍​ഡ് ക​മ്ബ​നി സീ ​പ്ലെ​യി​ന്‍ വാ​ങ്ങി​യ​ത്. ലൈ​സ​ന്‍​സ് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ സ​ര്‍​വി​സ് ന​ട​ത്താ​നാ​യി​ല്ല. സിയാലില്​ല്‍ ന​ട​ന്ന ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്ക് ഫെ​ഡ​റ​ല്‍ ബാ​ങ്ക് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍​റ് കെ.​എ. ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍​റ് മു​ഹ​മ്മ​ദ് സ​ഗീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​മാ​ന​ത്തി​െന്‍റ പാ​ര്‍​ക്കി​ങ് ഫീ​സാ​യി സി​യാ​ലി​ന് നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ ന​ല്‍​കാ​നു​ണ്ടെ​ന്നാ​ണ് വി​വ​രം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY