DweepDiary.com | ABOUT US | Friday, 19 April 2024

ഗാന്ധിജിക്കെതിരെ വിദ്യാര്‍ത്ഥികളെകൊണ്ട് അപവാദം പറയിക്കാനുറച്ച് ദ്വീപ് ഭരണകൂടം - വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്

In main news BY Admin On 17 September 2019
കവരത്തി (17/09/2019): ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷങ്ങളുടെ മറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കാന്‍ നിര്‍ദ്ദേശിച്ച പരിപാടികളിലാണ് ഗാന്ധിജിക്കെതിരെ കുഞ്ഞുമനസ്സുകളെ പാകപ്പെടുത്താനുള്ള പരിപാടിയുമായി ഭരണകൂടം രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പിന്‍പറ്റിയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ്. ഒന്ന് മുതല്‍ അഞ്ചാം ക്ലാസുകാര്‍ക്ക് ക്വിസ് പരിപാടിയും ആറ് മുതല്‍ എട്ട് വരെ പ്രബന്ധ രചന മല്‍സരവും ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സംവാദവുമാണ് നിശ്ചയിച്ചിരിക്കുന്നത്. മഹാത്മാ സ്വാതന്ത്ര സമര പോരാട്ടത്തിലുള്ള ഗാന്ധിജിയുടെ സംഭാവനകളാണ് സംവാദത്തിന്റെ വിഷയം. ഇവിടെ സ്വാഭാവികമായും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എതിരഭിപ്രായം വാദിക്കേണ്ടി വരും. ഇന്ത്യ വിഭജനത്തില്‍ ഗാന്ധിജി മുസ്ലിം അനുകൂല സമീപനം കാണിച്ചു എന്നാണ് സംഘപരിവാരിന്റെ മുഖ്യ ആരോപണം.


ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സേക്ക് കനത്ത സ്വീകാര്യതയും പരിവാര്‍ കുടുംബങ്ങള്‍ നല്‍കുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY