DweepDiary.com | ABOUT US | Friday, 19 April 2024

അനധികൃതമായി ഇന്ത്യയിലെത്തിയ മാലിദ്വീപ്​ മുന്‍ വൈസ്​ പ്രസിഡന്‍റിനെ തിരിച്ചയച്ചു

In main news BY Admin On 03 August 2019
ന്യൂഡല്‍ഹി: അനധികൃതമായി തമിഴ്​നാട്ടിലെ തൂത്തുക്കുടിയിലെത്തുകയും ​െപാലീസ്​ പിടിയിലാവുകയും ചെയ്​ത മാലിദ്വീപ്​ മുന്‍ വൈസ്​ പ്രസിഡന്‍റ്​ അഹമ്മദ്​ അദീപ്​ അബ്​ദുല്‍ ഗഫൂറിനെ തിരിച്ചയച്ചു. വ്യാഴാഴ്​ച ഒരു ചരക്കു കപ്പലിലാണ്​ ഗഫൂര്‍ ഇന്ത്യയിലെത്തിയത്​. ഇന്ത്യന്‍ കോസ്​റ്റ്​ഗാര്‍ഡും തമിഴ്​നാട്​ പൊലീസും ചേര്‍ന്നാണ്​ ഗഫൂറിനെ കസ്​റ്റഡിയിലെടുത്തത്​.
ഇന്ത്യയില്‍ രാഷ്​ട്രീയാഭയം തേടാനായിരുന്നു അഹമ്മദ്​ അദീപിന്‍െറ പദ്ധതി. മാലിദ്വീപില്‍ ജീവന്​ ഭീഷണിയുണ്ടെന്നായിരുന്നു അഹമ്മദ്​ അദീപ്​ പറഞ്ഞിരുന്നത്​. അഴിമതി കേസില്‍ മാലിദ്വീപില്‍ വിചാരണ നേരിടുന്നതിനിടെയാണ്​ അഹമ്മദ്​ അദീപ്​ ഇന്ത്യയിലെത്തിയത്​. മാലിദ്വീപില്‍ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ഇന്ത്യയിലേക്ക്​ എത്താന്‍ കൃത്യമായ യാത്ര രേഖകള്‍ ആവശ്യമാണ്​. ഇതൊന്നുമില്ലാതെ തെറ്റായ മാര്‍ഗത്തിലൂടെയാണ്​ അദീപ്​ ഇന്ത്യയിലെത്തിയത്​. ഇത്​ അംഗീകരിക്കാന്‍ കഴിയില്ലെന്ന്​ വിദേശകാര്യ മ​ന്ത്രാലയം വക്​താവ്​ രവീഷ്​ കുമാര്‍ പറഞ്ഞു.

കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY